Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ നിരാഹാരസമരം നിരീക്ഷിക്കുമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: അധിനിവേശ ജയിലുകളിലെ ഫലസ്തീന്‍ തടവുക്കാരുടെ നിരാഹാര സമരത്തെ നിരീക്ഷിക്കുമെന്ന് ഐക്യരാഷ്ട്രസഭ. ആയിരത്തിലധികം ഫലസ്തീന്‍ തടവുകാരാണ് ജയിലുകളില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. അവിടത്തെ അവസ്ഥ അറിയുമെന്നും, അതിലെ പുരോഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റീഫന്‍ ദുജാരിക്. മുഴുവന്‍ കക്ഷികളോടും ആത്മനിയന്ത്രണം പാലിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തടവുകാര്‍ എവിടെയാണെങ്കിലും ഐക്യരാഷ്ട്രസഭ മാനദണ്ഡ പ്രകാരം അവര്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധിനിവേശജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് ഫലസ്തീനികള്‍ തിങ്കളാഴ്ച്ച മുതല്‍ അവരുടെ ജയില്‍ സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് തുറന്ന നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്. ഉപ്പും വെള്ളവും ഒഴിച്ചുള്ള എല്ലാ വിധ ആഹാരപദാര്‍ഥങ്ങളും ഉപേക്ഷിച്ചിരിക്കുകയാണവര്‍. തടവുകാരുടെ സമരത്തെയും, ആവശ്യങ്ങളെയും നിരാകരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അവരെ കൊലപാതകികളെന്നാണ് വിശേഷിപ്പിച്ചത്. തീര്‍ച്ചയായും അവര്‍ കൊലപാതകികളും, ഭീകരവാദികളുമാണ്. അത് ഞങ്ങളുടെ വിശുദ്ധിക്ക് മങ്ങലേല്‍പ്പിക്കുകയില്ല, കാരണം ഞങ്ങള്‍ നീതിയുടെയും ധാര്‍മികതയുടെയും ആളുകളും അവര്‍ അനീതിയുടേയും അധാര്‍മികതയുടെയും ആളുകളാണെന്നും പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.

Related Articles