Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ ആക്രമണങ്ങള്‍ക്ക് തിരികൊളുത്തുന്നത് സോഷ്യല്‍ മീഡിയയെന്ന് റിപോര്‍ട്ട്

തെല്‍അവീവ്: ഇസ്രയേലികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഫലസ്തീനികള്‍ക്ക് പ്രചോദനം നല്‍കുന്നത് സോഷ്യല്‍ മീഡിയയും നവമാധ്യമങ്ങളുമാണെന്ന് ഇസ്രയേല്‍ പഠനം അഭിപ്രായപ്പെടുന്നു. ഫലസ്തീനിലെ വളര്‍ന്നു വരുന്ന തലമുറയില്‍ ഇത് വളരെ പ്രകടമാണെന്നും ഫലസ്തീന്‍ പ്രദേശങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ സോഷ്യല്‍ മീഡിയ വലിയ പങ്കുണ്ടെന്നും പഠനം അഭിപ്രായപ്പെടുന്നു. ആക്രമണങ്ങള്‍ നടത്തിയവരുടെ പേരില്‍ വളരെ പെട്ടന്നാണ് ഫലസ്തീനികള്‍ ഫേസ്ബുക്ക് പേജുകള്‍ നിര്‍മിക്കുന്നതെന്നും പതിനായിരക്കണക്കിന് ഫോളോവേഴ്‌സിനെ അവക്ക് കിട്ടുന്നുണ്ടെന്നും ഹാരിയേല്‍ ഗുറേവ് നടത്തിയ പഠനം സൂചിപ്പിച്ചു. തെല്‍അവീവ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മോഷെ ഡായന്‍ സെന്റര്‍ ഫോര്‍ മിഡിലീസ്റ്റ് സ്റ്റഡീസ് അടുത്ത് തന്നെ ഈ പഠനം പ്രസിദ്ധീകരിക്കുമെന്നും മആരീവ് പത്രം വ്യക്തമാക്കുന്നു. ഫലസ്തീനികളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പഠനത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ഖുദ്‌സിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രണ്ട് ദശലക്ഷത്തോളം ആളുകളുണ്ടെന്നും അവരിലധികവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണെന്നും ഗവേഷകന്‍ വിലയിരുത്തുന്നു.

Related Articles