Current Date

Search
Close this search box.
Search
Close this search box.

ഫറൂഖ് കോളേജ്: എസ്.കെ.എസ്.എസ്.എഫ് ധര്‍മ രക്ഷാവലയം ഇന്ന്

കോഴിക്കോട്:ഫാറൂഖ് കോളേജ് വിഷയത്തില്‍ ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. ഫാറൂഖ് കോളേജ് കേന്ദ്രീകരിച്ച് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ധാര്‍മികതയേയും സദാചാര്യ മൂല്യങ്ങളേയും അപഹസിക്കുന്ന കപട മതേതര വാദികള്‍ക്ക് മറുപടിയുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോളജ് കവാടത്തിന് മുന്നില്‍ ധര്‍മ രക്ഷാവലയം തീര്‍ക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് അറിയിച്ചു.

കപട പുരോഗമന-മതേതര വാദികളും ബാഹ്യ ശക്തികളും ചേര്‍ന്ന് സ്ഥാപനത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എഴുത്തുകളിലും പ്രഭാഷണങ്ങളിലും യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ അതല്ലാം ഒരു സമുദായത്തിനെതിരേയുള്ള ഒളിയജണ്ടകളായി രൂപപ്പെടുത്താനുള്ള തത്പര കക്ഷികളുടെ നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

ഇത്തരം മുഖംമൂടികള്‍ തുറന്ന് കാണിക്കുക കൂടിയാണ് ധര്‍മ രക്ഷാവലയം ലക്ഷ്യമാക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. പരിപാടിയില്‍ സംഘടനാ നേതാക്കളും വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

 

Related Articles