Current Date

Search
Close this search box.
Search
Close this search box.

പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ കൂട്ടായ്മകള്‍ രൂപപ്പെടണം

എടത്തനാട്ടുകര: ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ പൗരാവകാശ ലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും മണ്ണാര്‍ക്കാട് എം.എല്‍.എ  എന്‍. ഷംസുദ്ധീന്‍. ഫാസിസം തീന്‍ മേശയില്‍ നിന്നും തുടങ്ങി ഇന്നു കല, സാഹിത്യം, സിനിമ പൗരാവകാശങ്ങള്‍ തുടങ്ങി എല്ലാ മേഘലകളിലും മനുഷ്യാവകാശ ലംഘങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മതപ്രബോധനം പൗരാവകാശമാണ് എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി എടത്തനാട്ടുകാരയില്‍ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് അക്ബറലി അലനല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ശിഹാബ് പൂക്കോട്ടൂര്‍, സി. അഷറഫ്, തബ്‌സീം എന്നിവര്‍ സംസാരിച്ചു. മതപണ്ഡിതനും നിച്ച് ഓഫ്ട്രൂത്ത് ഡയറക്ടര്‍ കൂടിയായ എം. എം അക്ബര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  അഭിസംബോധനം ചെയ്തു.  ഏരിയ പ്രസിഡന്റ് സാലിഹ് ടി.പി സ്വാഗതവും ജില്ല സെക്രട്ടറി ഷാക്കിര്‍ അഹമ്മദ് നന്നിയും പറഞ്ഞു.

Related Articles