Current Date

Search
Close this search box.
Search
Close this search box.

പൗരന്മാര്‍ക്ക് ഹജ്ജ് അനുവദിക്കില്ലെന്ന വാര്‍ത്ത ഖത്തര്‍ നിഷേധിച്ചു

ദോഹ: രാജ്യത്തെ പൗരന്മാര്‍ക്ക് സൗദിയിലെത്തി ഹജ്ജ്-ഉംറ സേവനങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ഖത്തര്‍ നിഷേധിച്ചു. ഖത്തര്‍ ഇസ്‌ലാമിക് അഫേഴ്‌സ്, ഔഖാഫ് മന്ത്രാലയമാണ് വാര്‍ത്ത നിഷേധിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ പൗരന്മാരുടെ ഇസ്ലാമിക ആചാരങ്ങള്‍ നടപ്പിലാക്കാനുള്ള അവകാശങ്ങള്‍ക്കു മേലുള്ള സൗദിയുടെ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നടപടി അത്ഭുതപ്പെടുത്തിയെന്നും ഖത്തര്‍ പറഞ്ഞു.

സൗദിയുടെ പ്രസ്താവന കഴിഞ്ഞ വര്‍ഷം ഖത്തറിനെതിരെയുള്ള ഉപരോധം നീക്കുന്നതിന് പുതുതായി ഒന്നും മുന്നോട്ടു വെക്കുന്നില്ല. ഖത്തറിനെതിരെ സൗദി ഏകപക്ഷീയമായ നടപടികളും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും തുടരുകയാണെന്നും ഖത്തര്‍ പറഞ്ഞു. രാഷ്ട്രീയപരമായ തര്‍ക്കങ്ങളില്‍ നിന്നും മതാചാരങ്ങളെ ഒഴിവാക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

2017ല്‍ ഖത്തറിനു മേല്‍ സൗദി ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തറില്‍ നിന്നും സൗദിയിലേക്കുള്ള വിമാന സര്‍വീസുകളെയും ബാധിച്ചിരുന്നു. ഈ റൂട്ടില്‍ ഖത്തറിന്റെ വിമാനങ്ങള്‍ നേരിട്ട് സര്‍വീസ് നടത്തുന്നില്ല. മറ്റു രാജ്യങ്ങള്‍ വഴിയാണ് ഹജ്ജ്-ഉംറ തീര്‍ത്ഥാടകരും സൗദിയിലെത്തുന്നത്. ഇത് പ്രായമായവര്‍ക്കും രോഗികളായ തീര്‍ത്ഥാടകര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

 

Related Articles