Current Date

Search
Close this search box.
Search
Close this search box.

പ്രോസിക്യൂഷന്‍ നടപടി ആശങ്കയുണ്ടാക്കുന്നത്: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം

കോഴിക്കോട്: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന്റെ സുപ്രീംകോടതിയിലെ പ്രകടനം ആശങ്കയുളവാക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിനുള്ള ശിക്ഷ സ്ഥിരീകരിക്കുന്നതിലൂടെയും വധശിക്ഷ വിധിക്കുന്നതിലൂടെയും പ്രതിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കുന്നതില്‍ ഗുരുതര വീഴ്ച പ്രോസിക്യൂഷന് സംഭവിച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. ലഭ്യമായ തെളിവുകള്‍ പോലും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവത്തെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കണ്ടത്. പ്രസിഡന്റ് കെ. സഫിയ അലി അധ്യക്ഷത വഹിച്ചു.

Related Articles