Current Date

Search
Close this search box.
Search
Close this search box.

പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ രാഷ്ട്രീയ ബോധം കരുത്താര്‍ജ്ജിക്കണം: പി. റുക്‌സാന

കോഴിക്കോട്: പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ രാഷ്ട്രീയ ബോധം കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ – ജി.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ‘പ്രോഫിക്ര്‍ ‘ പൊഫഷണല്‍ സ്റ്റുഡന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അക്കാദമിക മേഖലയില്‍ മാത്രം ഒതുങ്ങി കഴിയുന്ന പ്രൊഫഷണലുകള്‍ക്ക് ലോകത്ത് മാറ്റങ്ങളുണ്ടാക്കാനാവില്ല. സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതുന്ന നീതിബോധമുള്ള പ്രൊഫഷണലുകള്‍ക്കാണ് നല്ല മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യമാവുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എസ്.ഐ.ഒ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ എന്‍.കെ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി എം.ഇ.എസ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബദീയ്യുസ്സമാന്‍, എസ്.ഐ.ഒ സംസ്ഥാന സമിതി അംഗങ്ങളായ ശുഐബ് സി.ടി, അഷ്‌റഫ് കൊണ്ടോട്ടി, ഡോ. ഫവാസ്, ലുഖ്മാന്‍ മൊയ്തീന്‍, ഡോ.സഫീര്‍ എ.കെ, നഈം ചേളന്നൂര്‍, ഷരീഫ എം,അസ്മ മന്‍ഹാം തുടങ്ങിയവര്‍ സംസാരിച്ചു. ജമാഅത്തെ ജസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് സുബ്ഹാന്‍ ബാബു സമാപന പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അസ്‌ലഹ് കക്കോടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷഹബാസ് നന്ദിയും പറഞ്ഞു.

Related Articles