Current Date

Search
Close this search box.
Search
Close this search box.

പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ട്രൈനിംഗ് ക്യാമ്പ്

കോഴിക്കോട്: ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് യൂത്ത് ഹോസ്റ്റലില്‍ വെച്ച് ഇന്റ ഗ്രേറ്റഡ് എജ്യുക്കഷന്‍ കൗണ്‍സില്‍ ഇന്ത്യ ട്രൈനിംഗ് ക്യാമ്പ് നടത്തി. ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.

നിരന്തര പരിശീലനങ്ങളിലൂടെയാണ് മികച്ച നേതൃത്വങ്ങള്‍ ഉണ്ടാവുന്നതെന്നും അതിലൂടെയാണ് സമൂഹത്തില്‍ നവോത്ഥാനം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സെഷനുകളിലായി ഡോ. ഫൈസല്‍.എം, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എ.കെ ഹാരിസ് എന്നിവര്‍ ട്രൈനിംഗുകള്‍ക്ക് നേതൃത്വം നല്‍കി. പ്രഫ. കെ.പി കമാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.ഇ.സി.ഐ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സമാപന പ്രസംഗം നിര്‍വ്വഹിച്ചു. അമീന്‍ മലപ്പുറം സ്വാഗതവും അബ്ദുല്‍ അസീസ് ഉമരി നന്ദിയും പറഞ്ഞു.

Related Articles