Current Date

Search
Close this search box.
Search
Close this search box.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇസ്രായേലിനെ നേരിടണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങളോട് സുഡാന്‍

കാര്‍തൂം: തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഇസ്രായേലിനെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങളോട് സുഡാന്‍ ആവശ്യപ്പെട്ടു. ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിനെതിരെ പ്രതികരിക്കാനും നേരിടാനും ഗല്‍ഫ് രാജ്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഒന്നിക്കണമെന്ന് സുഡാന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ ഇബ്രാഹിം അല്‍ സെനുസിയാണ് ആവശ്യപ്പെട്ടത്.  

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഖത്തറിനെതിരെ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ അംഗീകരിക്കാന്‍ തങ്ങള്‍ക്കാവില്ല. അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കാര്‍തൂമിലെ ഫലസ്തീന്‍ സമൂഹത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യമാവശ്യപ്പെട്ടത്. നക്ബ ദിനാചരണത്തിന്റെ 70ാം വാര്‍ഷികാഘോഷ വേളയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

 

Related Articles