Current Date

Search
Close this search box.
Search
Close this search box.

പ്രവാസി സ്‌പോര്‍ട്‌സ് 2016; ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന്

മനാമ: ‘കായികക്ഷമത മനുഷ്യ നന്മക്ക്’ എന്ന സന്ദേശവുമായി ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍,  കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന നാലാമത് ‘യൂത്ത് ഇന്ത്യ ഫുഡ് സിറ്റി, പ്രവാസി സ്‌പോര്‍ട്‌സ് 2016’-ന്റെ ഭാഗമായി നടത്തപ്പെടുന്ന ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് നടക്കും. സിഞ്ചിലെ അല്‍ അഹ്‌ലി ക്ലബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് രാവിലെ 7 മണിക്ക് ആരംഭിക്കും. എയിറ്റ് സൈഡ് രീതിയില്‍ സംവിധാനിച്ചിരിക്കുന്ന ടൂര്‍ണമെന്റില്‍ ബഹ്‌റൈനിലെ പ്രമുഖ 16 ടീമുകള്‍ മാറ്റുരക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് െ്രെപസ് മണിയും ട്രോഫിയും സമ്മാനിക്കും. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൂടാതെ സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന വോളിബോള്‍, വടംവലി, പെനാല്‍റ്റി ഷൂട്ട്ഔട്ട് എന്നീ ഗെയിംസ് ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 35538451, 34387720, 35390396 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന ക്യാപ്റ്റന്‍സി മീറ്റിംഗില്‍ പ്രവാസി സ്‌പോര്‍ട്‌സ് ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ് സംസാരിച്ചു.

Related Articles