Current Date

Search
Close this search box.
Search
Close this search box.

‘പ്രവാചകചര്യ സന്തുലിതമാണ്’ ഫ്രന്റ്‌സ് ബഹ്‌റൈന്‍ സമാപന സമ്മേളനം ജനുവരി 13ന്

മനാമ: ‘പ്രവാചകചര്യസന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദ്വിമാസ കാമ്പയിന്റെ സമാപന മഹാസമ്മേളനം ജനുവരി 13 വെള്ളിയാഴ്ച വൈകിട്ട് ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മതദര്‍ശനങ്ങളും പ്രവാചകന്‍മാരും തെറ്റിദ്ധരിപ്പിക്കപ്പെടുകയും തീവ്രതയാണ് അവയുടെ ഉപോല്‍പന്നങ്ങളെന്ന് വരുത്തിത്തീ ര്‍ക്കാനും ചില ഭാഗത്ത് നിന്നും ബോധപൂര്‍വമായി ശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ തീവ്രവാദ സ്‌ഫോടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും മതത്തിന്റെ ലേബലൊട്ടിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ മതദര്‍ശനങ്ങളും പ്രവാചകന്‍മാരും ഉയര്‍ത്തിപ്പിടിച്ച മാനവികതയെയും സ്‌നേഹ സന്ദശേത്തെയും സമൂഹത്തില്‍ അവതതരിപ്പിക്കുകയാണ് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഈ കാമ്പയിനിലൂടെ ചെയ്യുന്നത്. സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കാതെയും ജനങ്ങളുടെ നീറുന്ന പ്രശ്‌ന മേഖലകളില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടുമുള്ള ആത്മീയത ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആശയപരമായോ, വിശ്വാസപരമായോ വ്യത്യസ്തത പുലര്‍ത്തുന്ന എല്ലാത്തിനോടും അസഹിഷ്ണുത പുലര്‍ത്തുന്ന തീവ്രതയും പ്രവാചകദര്‍ശനത്തിന്റെ നിലപാടല്ല. സമൂഹ നിര്‍മാണത്തില്‍ പങ്ക് കൊണ്ടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ജീവിക്കാനാണ് പ്രവാചകാനുയായികള്‍ ചുമതലപ്പെടുത്തപ്പെട്ടത്. വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ആദാന പ്രദാന ങ്ങളും സഹകരണവും പ്രവാചകന്‍ ശക്തമായി പ്രോല്‍സാഹിപ്പിക്കുകയും മതജാതിവര്‍ണഭാഷാസാമുദായിക വൈജാത്യങ്ങള്‍ക്കുപരിയായി മനുഷ്യ നെ കാണണമെന്ന് അദ്ദഹേം സമൂഹത്തെ തെര്യപ്പെടുത്തുകയും ചെയ്തു. അദ്ദഹത്തേിന്റെ സമഗ്രവും സന്തുലിതവുമായ ജീവിതദര്‍ശനത്തെ ബഹ്‌റൈന്‍ സമൂഹത്തിന് മുന്നില്‍ പ്രചരിപ്പിക്കുക എന്നതാണ് സംഘാട കര്‍ ഈ കാമ്പയിനിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. 2016 നവംബര്‍ 24ന് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനകം വ്യത്യസ്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനം, അയല്‍ക്കൂട്ടങ്ങള്‍, വാട്ട്‌സ്ആപ്പ് പ്രസംഗ മല്‍സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കായുമുള്ള കലാസാഹിത്യ മല്‍സരം, വിവിധ മതസംഘടനാ പ്രതിനിധികളെ പങ്കടെുപ്പിച്ച് കൊണ്ടുള്ള സ്‌നേഹസംവാദം, ടേബിള്‍ ടോക്ക്, കുടുംബസംഗമങ്ങള്‍, കൗമാരക്കാര്‍ക്കായുള്ള ഫുട്‌ബോള്‍ മല്‍സരം തുടങ്ങിയ പരിപാടികള്‍ അവതരണത്തിന്റെ വ്യതിരിക്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഏകദേശം 30,000 പേര്‍ക്ക് കാമ്പയിന്‍ സന്ദശേം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ കേരളത്തിലെ അറിയപ്പെട്ട പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുന്ന പരിപാടിയില്‍ മതസാമുഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും. ബഹ്‌റൈനിലെ അറിയപ്പെട്ട പണ്ഡിതനും ഇസ്‌ലാമിക കാര്യ ഹൈകൗണ്‍സില്‍ അംഗവുമായ ശൈഖ് അബ്ദുല്ലത്തീഫ് ആല്‍മഹ്മൂദ് സമ്മേളനം ഉദ്ഘാടനം ചെയ്യം. അല്‍ ഇസ്‌ലാഹ് സൊസൈറ്റി ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അശ്ശൈഖ്, പാര്‍ലമെന്റ് രണ്ടാം ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹലീം മുറാദ്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സാലിഹ് അല്‍ അന്‍സാരി തുടങ്ങിയ പ്രമുഖ അറബ് വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ മുഖ്യാതിഥികളായിരിക്കും. വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ എത്തിച്ചരോന്‍ ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേള നത്തില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍, വൈസ് പ്രസിഡണ്ടുമാരായ സഈദ് റമദാന്‍ നദ്‌വി, ഇ.കെ.സലീം, ജനറല്‍ സെക്രട്ടറി സുബൈര്‍ എം.എം, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി സി.എം, സമ്മേളന കണ്‍വീനര്‍ എം. അബ്ബാസ്, വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ ഫാജിസ്, ജനറല്‍ സെക്രട്ടറി വി.കെ അനീസ്, മീഡിയ കണ്‍വീനര്‍ മുഹമ്മദ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles