Current Date

Search
Close this search box.
Search
Close this search box.

പ്രളയക്കെടുതി: സമസ്ത പുനരിധിവാസ പദ്ധതി കുടക് ജില്ലയില്‍ സഹായ വിതരണം 

ചേളാരി: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ വീടുകളും പള്ളികളും മദ്‌റസകളും മറ്റു സ്ഥാപനങ്ങളും പുനസ്ഥാപിക്കുന്നതിലേക്കും ദുരിതബാധിതരെ സഹായിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍ നിന്നും കുടക് ജില്ലയില്‍ അര്‍ഹരായവര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് ജില്ലാ കണ്‍വെന്‍ഷനും ഇന്ന് (20-11-2019) രാവിലെ 10 മണിക്ക് സിദ്ധാപുരം മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടക്കും.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍ എം.എം അബ്ദുല്ല ഫൈസി അദ്ധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും.

Related Articles