Current Date

Search
Close this search box.
Search
Close this search box.

പ്രളയം കൊണ്ട് മുറിവേറ്റവര്‍ക്ക് സഹായഹസ്തവുമായി ശാന്തപുരം അല്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍

പെരിന്തല്‍മണ്ണ: കാലവര്‍ഷകെടുതിയില്‍ പ്രഹരമേറ്റവര്‍ക്ക് സഹായ ഹസ്തവുമായി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച വിഭവങ്ങളും സമാഹരിച്ച ദുരിതാശ്വോസഫണ്ടുപയോഗിച്ച് വാങ്ങിയ ഭക്ഷണ സാധനങ്ങളടങ്ങിയ 3500-ഓളം കിറ്റുകളുമാണ് വിവിധ പ്രളയ ബാധിത മേഖലകളില്‍ വിതരണം ചെയ്തത്.

മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലുമാണ് ഇവ വിതരണം ചെയ്തത്.
ദുരിതാശ്വാസ കിറ്റുകള്‍ അടങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു.
പതിറ്റാണ്ടുകളായി ശാന്തപുരം അല്‍ ജാമിഅയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസ-സാമൂഹിക-സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ജാമിഅ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വെട്ടത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഹരീഷ് ബാബു, ശാന്തപുരം മഹല്ല് അസി. ഖാദി എം.പി മെയ്തീന്‍ മൗലവി, എ.ടി. ഷറഫുദ്ദീന്‍, എ. ഫാറൂഖ്, അഷ്‌റഫലി കട്ടുപ്പാറ, എം.ടി കുഞ്ഞലവി, എം.ഇ. ഷുക്കൂര്‍ മാസ്റ്റര്‍, എം.ടി. ഇസ്മാഈല്‍ സംബന്ധിച്ചു.

 

Related Articles