Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ അറബ് അഭിനേതാവ് മുഹമ്മദ് അല്‍ജുന്‍ദി അന്തരിച്ചു

മറാകിശ്: നിരവധി ചരിത്ര പുരുഷന്‍മാരുടെ വേഷമിട്ട് അറബ് അഭിനയ ലോകത്ത് അറിയപ്പെട്ട മൊറോക്കോ നടന്‍ മുഹമ്മദ് ഹസന്‍ അല്‍ജുന്‍ദി അന്തരിച്ചു. കലാ ജീവിതത്തിലൂടെ ലോകശ്രദ്ധ നേടിയ അദ്ദേഹം ശനിയാഴ്ച്ചയാണ് അന്തരിച്ചത്. 79 വയസ്സായിരുന്നു. പ്രമുഖ സിറിയന്‍ സംവിധായകന്‍ മുസ്തഫ അഖാദിന്റെ ‘അര്‍രിസാല’ ഈജിപ്ഷ്യന്‍ സംവിധായകന്‍ സലാഹ് അബൂസൈഫിന്റെ ‘അല്‍ഖാദ്‌സിയ്യ’ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 1938ല്‍ മറാകിശിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
സഖ്ര്‍ ഖുറൈശ്, ആഖിറുല്‍ ഫുര്‍സാന്‍, ഖന്‍സാഅ്, ഫാരിസ് ബനീ മര്‍വാന്‍, ഉമര്‍ തുടങ്ങിയ പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളില്‍ പ്രധാന വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബിന്റെ ചരിത്രം പറയുന്ന ‘ഉമര്‍’ ടെലിവിഷന്‍ പരമ്പരയാണ് അദ്ദേഹത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. മലയാളം സബ്‌ടൈറ്റിലോട് കൂടി പ്രസ്തുത പരമ്പര മലയാളത്തില്‍ വന്നിട്ടുണ്ട്. അതില്‍ ഉത്ബത്ത് ബിന്‍ റബീഅയുടെ വേഷമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. എഴുപതുകളില്‍ ലണ്ടനില്‍ ബി.ബി.സി റേഡിയോയില്‍ അവതാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Related Articles