Current Date

Search
Close this search box.
Search
Close this search box.

പ്രദേശത്തിന്റെ സുസ്ഥിരതക്കാണ് ഇറാന്റെ പ്രതിരോധ ശേഷി: ഹസന്‍ റൂഹാനി

തെഹ്‌റാന്‍: പ്രദേശത്തിന്റെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും പ്രതിരോധത്തിനും ശത്രുക്കളെ ഭയപ്പെടുത്തി നിര്‍ത്തുന്നതിനുമാണ് രാജ്യത്തിന്റെ സൈനിക ശക്തിയെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ദീര്‍ഘദൂര പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ ചിത്രങ്ങള്‍ ആദ്യമായി ഇറാന്‍ പുറത്തുവിട്ടതിനോടനുബന്ധിച്ചാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന. സഖ്യകക്ഷികള്‍ക്കും അയല്‍നാടുകള്‍ക്കും ഇറാന്‍ ഇറാന്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ദേശീയ പ്രതിരോധ വ്യവസായ ദിനത്തോടനുബന്ധിച്ച് റൂഹാനി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സിറിയക്കും ഇറാഖിനും ലബനാനും ഇറാന്‍ പിന്തുണ നല്‍കിയില്ലായിരുന്നു എങ്കില്‍ ഇന്ന് അവയുടെ അവസ്ഥ എന്തായിരിക്കുമെന്ന് പറയാനാകില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദീര്‍ഘദൂര മിസൈല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കെ തന്നെ ഇറാന്‍ ആരംഭിച്ചിരുന്നു.

Related Articles