Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധികൾ നേരിടാൻ വിശുദ്ധഖുർആൻ അധ്യാപനങ്ങൾ മാതൃകയാക്കുക: ബഷീർ മുഹ്‌യുദ്ദീൻ

മദീന:  പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന പുതിയകാലത്ത് വിശു ദ്ധ ഖുർആൻ അധ്യാപനങ്ങ ൾ ജീവിതത്തിൽ മാതൃകയാക്കി മുന്നേറാൻ വിശ്വാസികൾക്ക് കഴിയേണ്ടതുണ്ടെന്ന് പ്രമുഖ പണ്ഡിതനും  എറണാകുളം കലൂർ ദഅവ മസ്ജിദ് ഇമാമുമായ ബഷീർ മുഹ്‌യു ദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനത്തിനായി മദീന യിലെത്തിയ അദ്ദേഹം തനിമ മദീന ഏരിയ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു. അസഹിഷ്ണുതയും അനീതിയും വ്യാപകമാകുന്ന സമകാലീന ഇന്ത്യൻ സാഹചര്യത്തി ൽ നിന്ന് സമാധാനത്തിന്റെയും നീതിയുടെ യും അവസ്ഥയിലേക്ക് സമൂഹത്തെ നയിക്കാൻ വിശുദ്ധ ഖുർആനിന്റെയും പ്രവാചക അധ്യാപ നങ്ങളുടെയും പാഠങ്ങൾ അനുധാവനം ചെയ്യുന്നതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഖുർആൻ ചരിത്രം മാത്രമല്ല നമുക്ക് പറഞ്ഞു തരുന്നത്; ഓരോ കാലഘട്ടത്തിലെയും പ്രതിസന്ധികൾ എങ്ങനെ കരുത്തോടെ നേരിടാനാകുമെന്ന പാഠവും പകർന്നു തരുന്നു. വിശുദ്ധ ഖുർആന്റെ മഹത്തരമായ വചനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നേറാൻ കഴിയുന്ന തിലാണ് സമൂഹത്തിന്റെ വിജയം. അധികാരികളുടെ താൽക്കാലിക ഉറഞ്ഞുതുള്ളലുകൾ വിശ്വാസികളെ അസ്വസ്ഥരാക്കേണ്ടതില്ലെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നയങ്ങൾ ബഹി ഷ്കരിക്കാനും ഒരു നിലപാടെടുത്ത് ധീരമായി മുന്നോട്ടു പോകാനുമാണ് വിശ്വാസി സമൂഹം തയ്യാറാവേണ്ടതെന്നും ബഷീർ മൗലവി കൂട്ടിച്ചേർത്തു. ജഅ’ഫർ എളമ്പിലാക്കോട് സ്വാഗതവും തനിമ മദീന ഏരിയ പ്രസിഡന്റ് അബ്ദുസ്സമദ് വളാഞ്ചേരി നന്ദിയും പറഞ്ഞു.

Related Articles