Current Date

Search
Close this search box.
Search
Close this search box.

പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദ പഠനത്തില്‍ റാങ്കോടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയില്‍ നിന്ന് സ്വര്‍ണ്ണമെഡല്‍ നേടിയ നസ്വീഹ് അബ്ദുസ്സലാമിനെയും,  ഖത്തര്‍ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച ഖത്തര്‍ ദേശീയ സംഗീത മത്സരത്തില്‍ അറബിക് വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ നബീല്‍ അബ്ദുസ്സലാമിനെയും യൂത്ത്‌ഫോറം ആദരിച്ചു. യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് ഉപഹാരം കൈമാറി. നില്‍ക്കുന്നിടത്ത് ജീവിതം കൊണ്ട് അടയാളപ്പെടുത്താന്‍ കഴിയുന്നവരെയാണ് ചരിത്രം അനുസ്മരികൂ എന്നും ഇവരുടെ നേട്ടം പ്രവാസ ലോകത്തിനു തന്നെ അഭിമാനകരവും വലിയ പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, കേന്ദ്ര സമിതിയംഗങ്ങളായ മുനീര്‍ ജലാലുദ്ദീന്‍, താസീന്‍ അമീന്‍, ജംഷീദ് ഇബ്രാഹീം, തൗഫീഖ് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles