Current Date

Search
Close this search box.
Search
Close this search box.

പ്രകൃതി നിയമങ്ങളോട് പൊരുത്തപ്പെടുന്നതാണ് മുസ്‌ലിം വ്യക്തിനിയമം സെമിനാര്‍

അലിഗഡ്: പ്രകൃതി നിയമങ്ങളോട് പൊരുത്തപ്പെടുന്നതാണ് മുസ്‌ലിം വ്യക്തിനിയമം എന്ന് പ്രൊഫസര്‍ ശക്കീല്‍ സംദാനി നേതൃത്വം നല്‍കുന്ന സര്‍ സയ്യിദ് അവയര്‍നെസ് ഫോറം (SAF) സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘മുസ്‌ലിം വ്യക്തിനിയമത്തിന്റെ പ്രസക്തിയും പ്രകൃതി നിയമങ്ങളോടുള്ള അതിന്റെ പൊരുത്തവും’ എന്ന തലക്കെട്ടില്‍ നടന്ന സെമിനാറിന് അലിഗഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ലഫ്. ജന. സമീറുദ്ദീന്‍ ഷാ അധ്യക്ഷത വഹിച്ചു.
ഖുര്‍ആന്‍ അനുസരിച്ച് നമ്മുടെ പെരുമാറ്റം ചിട്ടപ്പെടുത്തുമ്പോള്‍ മുഴുവന്‍ ആളുകള്‍ക്കും നാം അനുഗ്രഹമായി മാറുമെന്ന് മുഖ്യാതിഥി ഡോ. സഊദ് ഖാസിമി വ്യക്തമാക്കി. ശരീഅ നിയമങ്ങള്‍ മനസ്സിലാക്കേണ്ടതും ജീവിതത്തില്‍ അത് പകര്‍ത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി സൈഫുല്ല റഹ്മാനി ഖുര്‍ആനിലെ ആറ് തരം നിയമങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇന്ത്യയില്‍ ഇസ്‌ലാമിക നിയമങ്ങള്‍ കുടുംബ കാര്യങ്ങളില്‍ പരിമിതപ്പെടുത്തിയതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ മാത്രമേ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കാനാവൂ. കാരണം മദ്യം അനുവദിക്കപ്പെട്ടിട്ടുള്ള, ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധത്തിന് വിലക്കില്ലാത്ത രാജ്യത്ത് അതിന്റെ പേരില്‍ ഒരാള്‍ക്ക് ഖുര്‍ആന്‍ അനുശാസിക്കുന്ന ശിക്ഷകള്‍ നല്‍കുന്നത് അനീതിയാണ്. അവകാശങ്ങളിലുള്ള വ്യത്യാസം ഉത്തരവാദിത്വത്തിന് ആനുപാതികമായിട്ടാണെന്നും ഇസ്‌ലാമിലെ ലിംഗനീതിയെ കുറിച്ച് വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും പേരില്‍ പ്രകൃതി നിയമങ്ങള്‍ക്കും ദൈവിക നിയമങ്ങള്‍ക്കും വിരുദ്ധമായ നിരവധി നിയമങ്ങള്‍ പാസ്സാക്കപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു അതിഥിയായ എം.ഐ. ഫസ്‌ലുര്‍റഹീം മുജദ്ദിദ്ദി പറഞ്ഞു. ഇസ്‌ലാമിക സംസ്‌കാരം മാത്രമാണ് മറ്റ് സംസ്‌കാരങ്ങള്‍ക്ക് ഭീഷണിയെന്ന് അഭിപ്രായപ്പെട്ട ഇസ്രയേല്‍ ഗവേഷകനാണ് ‘ഏകസിവില്‍ കോഡ്’ എന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടു വെച്ചത്. സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിദഗ്ദരും വിദ്യാര്‍ഥികളുമായി നിരവധി പേര്‍ സമിനാറില്‍ പങ്കെടുത്തു.

Related Articles