Current Date

Search
Close this search box.
Search
Close this search box.

പോലീസ് സംരക്ഷണത്തിലായതിനാല്‍ ഹാദിയക്ക് കത്ത് നേരിട്ട് നല്‍കാനാകില്ലെന്ന് തപാല്‍ വകുപ്പ്

കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി ഹാദിയക്ക് നേരിട്ട് അയച്ച രജിസ്‌റ്റേഡ് കത്തുകള്‍ ‘രക്ഷിതാവ് നിരസിച്ചു’ എന്ന പേരില്‍ തിരിച്ചയച്ച നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ തപാല്‍ വകുപ്പിന്റെ വിശദീകരണം വിവാദമാകുന്നു. രജിസ്‌റ്റേഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കേ മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല. ഈ നിയമത്തെയാണു തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ വിശദീകരണം എന്ന നിലയില്‍ നല്‍കിയ മറുപടിയില്‍ ഹാദിയ പൊലീസ് സംരക്ഷണയിലാണെന്നും അതിനാലാണു കത്ത് പിതാവിനു കൈമാറിയതെന്നും നേരിട്ട് നല്‍കാന്‍ കഴിയില്ലെന്നുമുള്ള വിചിത്ര വാദമാണു ഉന്നയിക്കുന്നത്. പരാതിയുമായി ചെന്ന തപാല്‍ ഉദ്യോഗസ്ഥരെ പോലും ഹാദിയയെ കാണാന്‍ അനുവദിച്ചില്ലെന്നും വിശദീകരണത്തില്‍ ഉണ്ട്.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ പൂര്‍ണമായും നിരസിക്കാനുള്ള അധികാരം ഗാര്‍ഡിയന് കോടതി നല്‍കിയിട്ടില്ലെന്നിരിക്കെ പോലീസ് സംരക്ഷണം എന്ന പേര് പറഞ്ഞ് മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണു പിണറായി പോലീസും സംഘ് പരിവാരങ്ങളും ചെയ്യുന്നതെന്ന് സി.ടി സുഹൈബ് പറഞ്ഞു. ഹാദിയ സകല അവകാശങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. അന്വേഷണവുമായി ചെന്ന തപാല്‍ ഉദ്യോഗസ്ഥരെ പോലും കാണാന്‍ അനുവദിക്കാത്ത പിണറായി പോലീസിന്റെ ‘സംരക്ഷണ’ത്തിനെതിരെയാണ് സമരങ്ങള്‍ തിരിയേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles