Current Date

Search
Close this search box.
Search
Close this search box.

പോലീസിലും സൈന്യത്തിലും ഗുലന്റെ അനുയായികള്‍ സജീവം: എര്‍ദോഗാന്‍

അങ്കാറ: തുര്‍ക്കി സായുധസേനയിലും നീതിന്യായ സംവിധാനത്തിലും പോലീസിലും ഇപ്പോഴും ഗുലന്റെ അനുയായികള്‍ സജീവാണെന്നും അതില്ലാതാക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ഗുലന്‍ പ്രസ്ഥാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അവര്‍ക്കെതിരെ ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗുലന്‍ പ്രസ്ഥാനമാണെന്നാണ് തുര്‍ക്കി ഭരണകൂടം ആരോപിക്കുന്നത്.
പോലീസില്‍ നിന്നും സൈന്യത്തില്‍ നിന്നും പതിനായിരത്തോളം പേരെയും സര്‍ക്കാര്‍ ജോലികളില്‍ നിന്ന് 5400 പരം ആളുകളെയും പിരിച്ചുവിട്ടതായും നൂറുകണക്കിന് കൂട്ടായ്മകള്‍ അടച്ചുപൂട്ടിയതായും ചൊവ്വാഴ്ച്ച തുര്‍ക്കി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ജൂലൈ മധ്യത്തില്‍ തുര്‍ക്കിയിലുണ്ടായ അട്ടിമറി ശ്രമത്തിന് ശേഷം തുര്‍ക്കി ഭരണകൂടം നടത്തുന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് ഈ നടപടി. പോലീസില്‍ നിന്ന് 7586 പേരെയും സൈന്യത്തില്‍ നിന്ന് 1988 പേരെയും പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് അനദോലു ന്യൂസിന്റെ റിപോര്‍ട്ട്. വിദ്യാഭ്യാസ മേഖലയില്‍ നിന്ന് അധ്യാപകരും അക്കാദമീഷ്യന്‍മാരുമടക്കമുള്ള ആയിരത്തിലേറെ പേരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles