Current Date

Search
Close this search box.
Search
Close this search box.

പൂര്‍വികരുടെ പാത പിന്‍പറ്റി ജീവിതവിജയം നേടുക: ജിഫ്രി തങ്ങള്‍

ഷാര്‍ജ: വിശ്വാസിയുടെ ജീവിത വിജയത്തിന് വേണ്ടി ഖുര്‍ആനും പ്രവാചക ചര്യകളും അനുധാവനം ചെയ്തു ജീവിക്കുമ്പോള്‍ തന്നെ വര്‍ത്തമാന കാലത്തിന്റെ സമസ്യകള്‍ക്കു പരിഹാരം കാണാന്‍ സച്ചരിതരായ പൂര്‍വികരുടെ പാത പിന്‍പറ്റി വിശ്വാസത്തിന്റെ പൂര്‍ണ്ണത കൈവരിക്കാന്‍ നാം തയ്യാറാവണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ  അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ഷാര്‍ജയിലെത്തിയ തങ്ങള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവ സെന്ററിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. അനുഷ്ടാന കര്‍മ്മങ്ങളുടെ സ്വീകാര്യതക്കും  കൂടുതല്‍ നന്മകള്‍ പ്രാവര്‍ത്തികമാക്കാനും ഉത്തമ നൂറ്റാണ്ടിനെ  മാതൃകയാക്കാന്‍ പറഞ്ഞ പുണ്യനബിയുടെ  വാക്കുകള്‍ നമുക്ക് പാഠവും തെളിവുമാണെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കേരളീയ സമൂഹത്തില്‍, ഇസ്ലാമിക ശരീഅഃത്തിന്റെ ശരിയായ ദിശ കാണിക്കുന്ന ‘സമസ്ത’ യുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇഹപര വിജയം നേടാന്‍ പ്രവാസി സമൂഹത്തിനോട് തങ്ങള്‍ ആഹ്വാനം ചെയ്തു.
കുട്ടി ഹസന്‍ ദാരിമി, സയ്യിദ് ഷുഹൈബ് തങ്ങള്‍, അഹമ്മദ് സുലൈമാന്‍ ഹാജി, അബുദുള്ള ചേലേരി, അബ്ദുല്‍ ഖാദര്‍ മൗലവി മുറൂര്‍, റസാഖ് വളാഞ്ചേരി, മൊയ്തു സി സി, റസാഖ് തുരുത്തി, മൊയ്തു  സി.സി,  ജംഷാദ് ഹുദവി, ഇസ്ഹാഖ് കുന്നക്കാവ്, തുടങ്ങി എസ് കെ.എസ്.എസ്.എഫ് ജില്ലാ സംസ്ഥാന നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.

 

Related Articles