Current Date

Search
Close this search box.
Search
Close this search box.

പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

ഭീകരവേട്ടയുടെ മറവില്‍ രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതയെ തുറന്ന് കാട്ടുന്ന മനീഷ സേഥിയുടെ ‘കാഫ്ക നാട് ‘ എന്ന പുസ്തകത്തെ ആസ്പദമാക്കി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. സോളിഡാരിറ്റി  സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എ.യൂസുഫ് അധ്യക്ഷത വഹിച്ചു, പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, നാരായണന്‍ പേരിയ, രവീന്ദ്രന്‍ പാടി , അമ്പൂഞ്ഞി തലക്ലായി, അതീഖ് ബേവിഞ്ച, ഷഫീക്ക് നസറുല്ല, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ശാഫി, കെ.കെ. ഇസ്മയില്‍, സിയാസുദ്ധീന്‍ ഇബ്‌നു ഹംസ, ബി.കെ.മുഹമ്മദ് കുഞ്ഞി, എന്‍.എം. റിയാസ്, ഖഫീല്‍ തളങ്കര, റാസിഖ് മഞ്ചേശ്വരം, മുജീബ് കോളിയടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles