Current Date

Search
Close this search box.
Search
Close this search box.

പുതുവര്‍ഷത്തില്‍ ഇസ്രായേല്‍ അറസ്റ്റ് ചെയ്തത് 100 ഫലസ്തീനികളെ

വെസ്റ്റ്ബാങ്ക്: 2017 ആരംഭിച്ചതിന് ശേഷം 100 ഫലസ്തീനികളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 18 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരും, 3 പേര്‍ സ്ത്രീകളുമാണ്. ജനുവരി ഒന്നിനും അഞ്ചിനും ഇടയിലുള്ള കണക്കാണിതെന്ന് ദി ഫലസ്തീനിയന്‍ പ്രിസണര്‍ സൊസൈറ്റി പറഞ്ഞു. ഇന്നലെ മാത്രം ഹെബ്രോണ്‍, തുബാസ്, ഖല്‍ഖിയ എന്നിവിടങ്ങളില്‍ നിന്ന് ആറു ഫലസ്തീനികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സുരക്ഷാകാരണങ്ങള്‍ ഫലസ്തീനികളെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നത് 2016-ല്‍ ഇസ്രായേല്‍ വര്‍ദ്ധിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഹെബ്രോണില്‍ നിന്നുള്ളവരാണ് ഇതിന്റെ ഇരകളില്‍ ഭൂരിഭാഗവും. 2016-ല്‍ ഹെബ്രോണില്‍ നിന്നുള്ള 576 പേരെയാണ് ഇസ്രായേല്‍ കരുതല്‍ തടങ്കലില്‍ വെച്ചതെന്ന് അസ്‌റ മീഡിയ ഓഫീസ് സാക്ഷ്യപ്പെടുത്തി. ഒരുകുറ്റവും ചുമത്തപ്പെടാതെ ആറ് മാസത്തോളമാണ് ഇത്തരത്തില്‍ ഫലസ്തീനികള്‍ക്ക് ‘കരുതല്‍ തടങ്കലില്‍’ കിടക്കേണ്ടി വരുന്നത്. ചിലപ്പോള്‍ അത് അനന്തമായി നീളുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ട്.

Related Articles