Current Date

Search
Close this search box.
Search
Close this search box.

പുതിയ ഭാഷയാണ് പുതിയ പ്രതിരോധം: എസ് ജോസഫ്

കുറ്റിയാടി: ബഹുസ്വരമായ ഭാഷയും ആഖ്യാനങ്ങളും പുതിയ ഭാവുകത്വവുമാണ് ജനാധിപത്യത്തിന്റെ പുതിയ പ്രതിരോധങ്ങള്‍ എന്ന് പ്രമുഖ കവിയും ഓടകുഴല്‍ ജേതാവുമായ എസ്. ജോസഫ് അഭിപ്രായപ്പെട്ടു. കുറ്റിയാടി ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ സ്റ്റുഡന്റസ് യൂണിയന്‍ ഉദ്ഘാടനം ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെകട്ടറി ഷംസീര്‍ ഇബ്രാഹിം നിര്‍വഹിച്ചു. ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ പി.കെ സാദിഖ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന കര്‍മത്തില്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി റുക്‌സാന മുഖ്യ അതിഥിയായിരുന്നു. റസാഖ് പാലേരി, എ.കെ അബദുല്‍ നാസര്‍, നഈം ഗഫുര്‍, ആയിഷ തബസ്സും, അസ്‌ലം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. യൂണിയന്‍ ചെയര്‍മാന്‍ അഹ്മദ് സാജിദ് സ്വാഗതവും റൈഹാനത്ത് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ പരിപാടിയും അരങ്ങേറി.

Related Articles