Current Date

Search
Close this search box.
Search
Close this search box.

പുതിയ ട്രംപ് ഭരണകൂടം വൈദേശിക വെല്ലുവിളിയുടെ ഭാഗം: യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഒരു വൈദേശിക വെല്ലുവിളിയുടെ ഭാഗമാണ് പുതിയ ട്രംപ് ഭരണകൂടമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. ട്രംപിന്റെ പ്രസ്താവന അജ്ഞാതമായ ഭാവിയെ കുറിച്ച ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാന്‍ ഒരുങ്ങിനില്‍ക്കുന്ന ബ്രിട്ടന്‍ ഒഴികെയുള്ള അംഗരാഷ്ട്രങ്ങളുടെ നേതാക്കള്‍ക്ക് അയച്ച കത്തിലാണ് ടസ്‌ക് ഇക്കാര്യം പറഞ്ഞത്.
‘ചൈന, റഷ്യ, റാഡിക്കല്‍ ഇസ്‌ലാം, യുദ്ധവും ഭീകരതയും എന്നിവക്കൊപ്പം ട്രംപ് ഭരണകൂടവും വൈദേശിക വെല്ലുവിളിയുടെ ഭാഗമാണ്. പ്രസ്തുത ആഗോള വെല്ലുവിളികള്‍ക്കൊപ്പം പുതിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രസ്താവനകളും ഉത്കണ്ഠാജനകമാണ്. നമ്മുടെ ഭാവിയെ അത് പ്രവചനാതീതമാക്കി മാറ്റുന്നു. വാഷിംഗ്ടണില്‍ പെട്ടന്ന് വന്നിട്ടുള്ള മാറ്റം യൂറോപ്യന്‍ യൂണിയനെയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്.” എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles