Current Date

Search
Close this search box.
Search
Close this search box.

പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പുനരധിവാസം: സംസ്ഥാനതല ഉദ്ഘാടനം 12ന്

മലപ്പുറം: പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി തൊഴില്‍ ഉപകരണങ്ങളുടെ സംസ്ഥാനതലവിതരണ ഉദ്ഘാടനം നവംബര്‍ 12ന് ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപൊട്ടിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
പ്രസ്തുത പരിപാടിയുടെ സംഘാടനത്തിനായി എം.സി. നസീര്‍ (ചെയര്‍മാന്‍), വി. ഹംസ നാരോക്കാവ് (വൈസ് ചെയര്‍മാന്‍), ഡോ അബ്ദുല്‍ വഹാബ് കെ. (കണ്‍വീനര്‍), അബ്ദുല്‍ മജീദ് ടി. (അസിസ്റ്റന്റ് കണ്‍വീനര്‍), ഇല്യാസ് കെ.. (പ്രചാരണം), എ. മൂസ, പി.അബ്ദുല്‍ റസാഖ് (പ്രതിനിധി), എന്‍. സിദ്ദീഖ് (ലൈറ്റ് & സൗണ്ട്), എ. മുഹമ്മദലി, ടി.പി ജഹ്ഫര്‍ (അക്കമെഡഷന്‍), കെ.മുഹമ്മദ് കുട്ടി, എം.അബൂബക്കര്‍ (റിസപ്ഷന്‍) എന്നിവരടങ്ങിയ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.

നമ്പൂരിപൊട്ടി മസ്ജിദ് നൂറില്‍ ചേര്‍ന്ന യോഗത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ അബ്ദുല്‍ റഹീം പുത്തനത്താണി അദ്ധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി ഹാമീദ് സാലിം വിഷയവതരണം നടത്തി. ഐ.ആര്‍.ഡബ്ല്യു എക്സിക്യൂട്ടീവ് അംഗം എന്‍.കെ സദ്റുദ്ദീന്‍, അബ്ദുല്‍ വഹാബ്, കെ.ഇല്യാസ്, എ. മൂസ എന്നിവര്‍ സംസാരിച്ചു.

Related Articles