Current Date

Search
Close this search box.
Search
Close this search box.

പി.വൈ.ഡി, പി.കെ.കെയുടെ സഹോദര സംഘടനയെന്ന് ജര്‍മന്‍ ചാര ഏജന്‍സി

ബെര്‍ലിന്‍: പി.കെ.കെ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പി.വൈ.ഡി എന്ന പേരിലറിയപ്പെടുന്ന ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ സഹോദര സംഘടനയെന്ന് ജര്‍മന്‍ ആഭ്യന്തര ചാര സംഘടന ആരോപിച്ചു. പി.കെ.കെയുടെ പ്രവൃത്തികള്‍ രാജ്യത്ത് അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും സിറിയയില്‍ കടന്നാക്രമണം നടത്തുന്ന ഭീകര സംഘടനയാണ് പി.വൈ.ഡിയെന്നും സംഘടന ആരോപിച്ചു.

സിറിയയില്‍ വൈ.പി.ജിക്കെതിരെ തുര്‍ക്കി സൈനിക നടപടി ആരംഭിച്ചതോടെ ജര്‍മ്മനിയില്‍ പി.കെ.കെയുടെ വളര്‍ച്ചയില്‍ കുതിച്ചു ചാട്ടമുണ്ടാവുമെന്നും അവരുടെ പ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ധിക്കാനിടയാക്കുമെന്നും സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ചകളില്‍ പി.കെ.കെയുടെ അനുഭാവികള്‍ ജര്‍മനിയിലുടനീളം ആക്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. തുര്‍ക്കിയുമായി ബന്ധപ്പെട്ട അസോസിയേഷനുകള്‍ക്ക് നേരെയും പള്ളികള്‍ക്കു നേരെയുമാണ് ഇവരുടെ ആക്രമണങ്ങള്‍. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും അഫ്രിനിലും പി.വൈ.ഡിക്കും പി.കെ.കെക്കും വൈ.പി.ജിക്കുമെതിരെ തുര്‍ക്കി സൈനിക നടപടി ആരംഭിച്ചതോടെയാണ് ജര്‍മനിയില്‍ സംഘടനയുടെ അനുയായികള്‍ ആക്രമണം ആരംഭിച്ചത്.

സിറിയയുടെ വടക്കന്‍ പ്രദേശത്തെ ഒരു സ്വയംഭരണ പ്രദേശമാക്കി മാറ്റാനുള്ള ശ്രമമാണ് പി.കെ.കെയും പി.വൈ.ഡിയുടെ സായുധ സംഘടനയായ വൈ.പി.ജിയുമായി ചേര്‍ന്ന് നടത്തുന്നതെന്നും ജര്‍മന്‍ ചാര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്ക് അമേരിക്കയുടെ രഹസ്യമായ പിന്തുണയുണ്ട്. പി.കെ.കെയെ 1993ല്‍ ജര്‍മനിയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സംഘടന ഇപ്പോഴും ജര്‍മനിയില്‍ സജീവമാണ്. ഇവര്‍ക്ക് പതിനാലായിരത്തോളം അനുയായികള്‍ ഇവിടെയുണ്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

 

Related Articles