Current Date

Search
Close this search box.
Search
Close this search box.

പി.എല്‍.ഒക്കെതിരെയുള്ള കേസ് യു.എസ് സുപ്രിം കോടതി തള്ളി

വാഷിങ്ടണ്‍: ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ(പി.എല്‍.ഒ)തിരെ യു.എസ് സുപ്രിം കോടതിയില്‍ നല്‍കിയ കേസ് തള്ളി. 2016ലാണ് 11 അംഗങ്ങള്‍ ചേര്‍ന്ന് പി.എല്‍.ഒക്കും ഫലസ്തീന്‍ അതോറിറ്റിക്കുമെതിരെ യു.എസിലെ ലോവര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇസ്രായേലില്‍ വെച്ച് തങ്ങള്‍ക്കു നേരെ ആക്രമണം നടത്തി എന്നാണ് സംഘടനകള്‍ക്കെതിരെയുള്ള കേസ്. 65 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്. കേസില്‍ വാദം കേള്‍ക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

അന്താരാഷ്ട്ര ഭീകരതയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം തേടി യു.എസ് കോടതികളെ സമീപിക്കാനുള്ള അവസരമുണ്ട്. ഇതുപയോഗിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2002നും 2004നും ഇടയില്‍ ആറു ബോംബാക്രമണങ്ങളിലും വെടിവെപ്പിലും തങ്ങളുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ടെന്നാരോപിച്ചാണ് അംഗങ്ങള്‍ കോടതിയെ സമീപിച്ചത്. യു.എസ് കോടതികളില്‍ യു.എസിനെതിരെ കോസ് നടത്താന്‍ പി.എല്‍.ഒക്കും ഫലസ്തീന്‍ അതോറിറ്റിക്കുമുള്ള കൂട്ടുകെട്ട് മതിയാകില്ലെന്നും കോടതി പറഞ്ഞു.

 

 

Related Articles