Current Date

Search
Close this search box.
Search
Close this search box.

പിപ്പിള്‍സ് ട്രൈബ്യൂണലിന്റെ ജില്ലാ തല സന്ദേശ പ്രചാരണം തുടങ്ങി

കാസര്‍കോട്: ഭീകരാക്രമണ കേസുകളിലെ നിരപരാധികളെ പങ്കെടുപ്പിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്നസെന്റ്‌സ് നെറ്റ് വര്‍ക്ക് ഇന്ത്യ കോഴിക്കോട് ടാഗോര്‍ ഹാളില്‍ മാര്‍ച്ച് 11 ശനിയാഴ്ച നടത്തുന്ന പിപ്പിള്‍സ് ട്രൈബ്യൂണലിന്റെ ജില്ലാ തല സന്ദേശ പ്രചാരണം പ്രമുഖ മാധ്യമ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ റഹ്മാന്‍ തയലങ്ങാടി നിര്‍വ്വഹിച്ചു. ഭീകരവാദ തീവ്രവാദ ആരോപണങ്ങള്‍ക്ക് വിധേയമായി നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ കുറ്റ വിമുക്തരാക്കപ്പെട്ടവരുടെ ഒത്തുചേരലാണ് സംഘടിപ്പിക്കുന്നത്. മുംബൈ, മക്കാ മസ്ജിദ്, മാലേഗാവ്, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ ഭീകരാക്രമണ കേസുകളില്‍ കോടതി നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചവരും കുടുംബവും പരിപാടിയില്‍ സംബന്ധിക്കും. വൈകിയെത്തുന്ന നീതി  നീതി നിഷേധത്തിന് തുല്യമാണെന്ന് റഹ്മാന്‍ തായലങ്ങാടി പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം റിയാസ്, പി.എം.കെ നൗഷാദ്, അനീസ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles