Current Date

Search
Close this search box.
Search
Close this search box.

‘പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് വിഷന്‍ 2026’

പാലക്കാട്: ചരിത്രപരമായ കാരണങ്ങളാല്‍ അരികുവല്‍ക്കരിക്കപ്പെട്ട പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ദീര്‍ഘകാല പദ്ധതിയാണ് വിഷന്‍ 2026 ലക്ഷ്യമിടുന്നതെന്ന് ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ (ഡല്‍ഹി) ജനറല്‍ സെക്രട്ടറി ടി ആരിഫലി പറഞ്ഞു.

വികസന കാര്യത്തില്‍ വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍ മാത്രമേ സാമൂഹികമായി അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹ്യൂമണ്‍ വെല്‍കെയര്‍ ഫൗണ്ടേഷന്‍ പാലക്കാട് ചാപ്റ്ററിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഫൈന്‍ സെന്ററില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ എ.മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി കെ.കെ.മമ്മുണ്ണി മൗലവി, അബ്ദുല്‍ ഹകീം നദ് വി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി എഞ്ചി.എന്‍.സി.ഫാറൂഖ് റിപ്പോര്‍ട്ട വതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ എ.എം.അന്‍സാരി സ്വാഗതവും മുഹമ്മദ് സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

Related Articles