Current Date

Search
Close this search box.
Search
Close this search box.

പാര്‍ലമെന്ററി സംവിധാനം തുര്‍ക്കിയുടെ ലക്ഷ്യങ്ങള്‍ നേടാന്‍ പര്യാപ്തമല്ല: എര്‍ദോഗാന്‍

അങ്കാറ: തുര്‍ക്കിയിലെ നിലവിലെ ഭരണസംവിധാനം തുര്‍ക്കിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിനും അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പര്യാപ്തമല്ലെന്നതാണ് പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറാനുള്ള ശ്രമങ്ങളുടെ പ്രധാന പ്രേരകമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. രാജ്യം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറാനുള്ള ചിന്തയുടെ പേരില്‍ ചില കക്ഷികള്‍ തനിക്കും ഭരണകൂടത്തിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തുര്‍ക്കിയുടെ ആവശ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ പാര്‍ലമെന്ററി സംവിധാനത്തിന് ശേഷിയില്ല. അതിന് പരിഹാരമുണ്ടാക്കലാണ് ഞങ്ങളുടെ ലക്ഷ്യം. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗത്തിലൂടെ തുര്‍ക്കിയെ അതിന്റെ ലക്ഷ്യത്തില്‍ എത്തിക്കലും ജനതയുടെ താല്‍പര്യങ്ങള്‍ സാക്ഷാല്‍കരിക്കലും മാത്രമാണ് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ലക്ഷ്യം. എന്ന് എര്‍ദോഗാന്‍ പറഞ്ഞു. രാജ്യത്ത് വധശിക്ഷ തിരിച്ചു കൊണ്ടുവരുന്നതിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ താനും അതിനെ അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അതിന് അംഗീകാരം നല്‍കാന്‍ പാര്‍ലമെന്റ് വിസമ്മതിച്ചാല്‍ അതില്‍ ജനഹിതം പരിശോധിക്കാനുള്ള സാധ്യതയെ കുറിച്ചും അദ്ദേഹം സൂചന നല്‍കി.

Related Articles