Current Date

Search
Close this search box.
Search
Close this search box.

പാരപ്ലീജിയ രോഗികള്‍ക്ക് സ്വാന്തനമായി പീപ്പ്ള്‍സ് ഫൌണ്ടേഷന്‍

കണ്ണൂര്‍: നട്ടെല്ലിന് ക്ഷതമേറ്റ് പ്രയാസപ്പെടുന്നവര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കടമ്പകള്‍ പൂര്‍ത്തിയാക്കുന്നതിന് സൗകര്യമൊരുക്കിയും ഓണം പെരുന്നാള്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കിയും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് ഫൌണ്ടേഷന്‍ മാതൃകയായി. വിവിധ കേന്ദ്രങ്ങളില്‍ നടക്കേണ്ട ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ പാരപ്ലീജിയ രോഗികള്‍ക്ക് വേണ്ടി ജില്ലാ കേന്ദ്രത്തില്‍ ഏകീകരിക്കുകയും ഈ മാസം രണ്ടിന് കണ്ണൂര്‍ JRTOഓഫീസില്‍ ലേണേഴ്‌സ് ടെസ്റ്റ് നടത്തുകയുമുണ്ടായി. ടെസ്റ്റ് പാസ്സായവര്‍ക്കുള്ള ക്ലാസ്സ് കണ്ണൂര്‍ താവക്കരയുള്ള യൂണിറ്റി സെന്ററില്‍ ഇന്ന് നടന്നു. വനിതകളടക്കം 74 പേര്‍ AMVഅനില്‍ കുമാര്‍ ക്ലാസ്സില്‍ പങ്കെടുത്തു. ക്ലാസ്സിന് നേതൃത്വം നല്‍കി.
പാരപ്ലീജിയ രോഗികള്‍ക്ക് പീപ്പ്ള്‍സ് ഫൌണ്ടേഷന്‍ നല്‍കുന്ന ഓണം /പെരുന്നാള്‍ കിറ്റിന്റെ ജില്ലാ തല വിതരണ ഉദ്ഘാടനം ഡി.വൈ.എസ്.പി സദാനന്ദന്‍ ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് സി.സി.ഒനാസര്‍, സെക്രട്ടറി പി.വി ബാബു എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. യൂണിറ്റി സെന്റര്‍ ചെയര്‍മാന്‍ യു.പിസിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ മാസ്റ്റര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഫിറോസ്, കണ്ണൂര്‍ ജില്ലാ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡണ്ട് മുജീബ്, സി.സി.ഒ നാസര്‍, പി.വി ബാബു ആശംസകള്‍ നേര്‍ന്നു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി ആദം കുട്ടി സ്വാഗതവും എ. അശ്‌റഫ് നന്ദിയും പറഞ്ഞു.

Related Articles