Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനുള്ള എല്ലാ സഹായവും യു.എസ് നിര്‍ത്തലാക്കി

വാഷിങ്ടണ്‍: പാകിസ്താന് അമേരിക്ക നല്‍കി വരുന്ന എല്ലാ സാമ്പത്തിക,സുരക്ഷ സഹായങ്ങളും നിര്‍ത്തലാക്കി. വ്യാഴാഴ്ച യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തോടെ ഇരു രാജ്യങ്ങള്‍ക്കിടയിലും പിരിമുറുക്കം വര്‍ധിച്ചിട്ടുണ്ട്.

‘ഒരുവിധ യുദ്ധോപകരണങ്ങളോ സുരക്ഷ ഫണ്ടുകളോ ഇനി മുതല്‍ തങ്ങള്‍ പാകിസ്താന് വിതരണം ചെയ്യില്ലെന്ന് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോവര്‍ട് പറഞ്ഞു.

തീവ്രവാദികളെ സഹായിക്കുന്നെന്നാരോപിച്ചും പാകിസ്താന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് അമേരിക്ക പാകിസ്താന് നല്‍കുന്ന സഹായം നിര്‍ത്തിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും യു.എസില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്‍ തിരിച്ചടിച്ചിരുന്നു.

ചൊവ്വാഴ്ച പാകിസ്താന്‍ പുറത്തുവിട്ട കണക്കുപ്രകാരം 2003-2017 കാലയളവില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടന്ന യുദ്ധത്തില്‍ 62,421 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും ഇതില്‍ 50,000 പേര്‍ രാജ്യത്തെ പൗരന്മാരും ബാക്കി സുരക്ഷ ജീവനക്കാരുമാണെന്നും പാകിസ്താന്‍ അറിയിച്ചു. യുദ്ധങ്ങള്‍ക്കായി 123 ബില്യണ്‍ ഡോളര്‍ രാജ്യത്തിന് നഷ്ടമായെന്നും അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി പാകിസ്താന് 33 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്.

 

Related Articles