Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയുടെ സമാധാനത്തിന് അന്താരാഷ്ട്ര യോഗം വിളിക്കണം: മഹ്മൂദ് അബ്ബാസ്

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ സമാധാനം പുന:സ്ഥാപിക്കാനായി അന്താരാഷ്ട രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. യു.എസ് ഇടനിലക്കാരായുള്ള ചര്‍ച്ചക്കു പകരം ലോകരാജ്യങ്ങള്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കാന്‍ രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുന:രാരംഭിക്കാനും മധ്യസ്ഥം വഹിക്കാനും ലോകരാജ്യങ്ങള്‍ മുന്നോട്ടു വരണം. അമേരിക്കക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇനി അധികകാലം ദല്ലാള്‍ പണി ഏറ്റെടുക്കാന്‍ കഴിയില്ല.ഫലസ്തീന്റെ ചോദ്യത്തിനു പരിഹാരം കാണണമെങ്കില്‍ ഒരു അന്താരാഷ്ട്ര സമ്മേളനത്തിലൂടെ ഒരു ബഹുമുഖ സംവിധാനം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇസ്രായേല്‍ ഭരണകൂടമാണ് സമാധാന ശ്രമങ്ങളുടെ മുഖ്യ പരാജയത്തിന് കാരണം.

നിയമത്തിനു മുകളിലെ ഒരു സംസ്ഥാനമെന്ന നിലയിലാണ് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി. ജറൂസലം വിഷയത്തില്‍ അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും സ്വന്തം ഉത്തരവാദിത്വങ്ങളും ലംഘിക്കുകയുമാണ് ചെയ്തത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ഏപ്രില്‍ മുതല്‍ തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ച ഇപ്പോഴും അഴിയാക്കുരുക്കായി തുടരുകയാണ്.

 

Related Articles