Current Date

Search
Close this search box.
Search
Close this search box.

പശുക്കടത്താരോപിച്ച് മുസ്‌ലിം യുവാക്കളെ ചാണകം തീറ്റിച്ചു

ഫരീദാബാദ്: പശുക്കടത്താരോപിച്ച് മുസ്‌ലിം യുവാക്കളെ ചാണകം തീറ്റിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. റിസ്‌വാന്‍, മുക്തിഹാര്‍ എന്നീ യുവാക്കളെയാണ് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍ ചാണകം തീറ്റിച്ചത്. ദല്‍ഹിയിലെ ഫരീദാബാദിന് സമീപം ജൂണ്‍ 10നാണ് സംഭവമെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവാക്കള്‍ റോഡിലിരുന്ന് ചാണകം തിന്നുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ചാണകം തിന്നുന്നതിനിടെ ചര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. യുവാക്കളുടെ മുഖത്ത് മര്‍ദനമേറ്റ പാടുകളുമുണ്ട്.ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ പശുക്കളുമായി പോയ ഇവരുടെ ട്രക്ക് പിടിച്ചെടുക്കുകയും ഇരുയുവാക്കളെയും മര്‍ദ്ദിക്കുകയുമാണുണ്ടായതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍ ഇവരെ പിന്നീട് ഫരീദാബാദ് പോലീസിനു കൈമാറുകയും ഇരുവര്‍ക്കെതിരെയും ഗോഹത്യയ്ക്കു കേസെടുക്കുകയും ചെയ്തു. ഇരുവരേയും പിന്നീട് ജയിലിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇവരെ മര്‍ദ്ദിച്ച് ബലം പ്രയോഗിച്ച് ചാണകം തീറ്റിച്ച ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles