Current Date

Search
Close this search box.
Search
Close this search box.

പല നാറ്റോ രാജ്യങ്ങളും അമേരിക്കയോട് കടബാധ്യതയുള്ളവരാണ്: ട്രംപ്

ബ്രസ്സല്‍സ്: നാറ്റോ സഖ്യത്തിലെ രാജ്യങ്ങള്‍ പ്രതിരോധത്തിനായി മതിയായ രീതില്‍ പണം ചെലവഴിക്കുന്നില്ലെന്നും പല രാഷ്ട്രങ്ങളും വലിയ സംഖ്യകള്‍ അമേരിക്കയോട് കടബാധ്യതയുള്ളവരാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ നികുതി ദായകരോട് ചെയ്യുന്ന നീതിയല്ല ഇതെന്നും ബ്രസ്സല്‍സില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷാ വെല്ലുവിളികളാണ് അംഗരാഷ്ട്രങ്ങളോട് നേരിട്ട് ഇക്കാര്യം പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും എല്ലാവരും നീതിയുക്തമായ രീതിയില്‍ സാമ്പത്തിക പങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഈ വന്‍ സാമ്പത്തിക ഭാരം അമേരിക്ക മാത്രം വഹിക്കുന്നത് ഒഴിവാക്കാന്‍ രാജ്യങ്ങള്‍ അവിടത്തെ മൊത്തം ഉല്‍പാദനത്തിന്റെ രണ്ട് ശതമാനത്തില്‍ കുറയാത്ത തുക നാറ്റോ സഖ്യത്തിനായി നീക്കിവെക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് നാറ്റോ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഭീകരതക്കും അഭയാര്‍ഥി പ്രശ്‌നത്തിനും റഷ്യന്‍ വെല്ലുവിളികള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles