Current Date

Search
Close this search box.
Search
Close this search box.

പലിശ രഹിത സംരംഭങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും: ടി.പി രാമകൃഷണന്‍

കുറ്റിയാടി:  നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും സഹായകമാകുന്ന പലിശരഹിതസംരംഭങ്ങളെ സര്‍ക്കാര്‍ പിന്തുണക്കുമെന്ന് തൊഴില്‍  എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സംഗമം മള്‍ട്ടി സ്‌റ്റേറ്റ് കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഏഴാമത് ബ്രാഞ്ച് കുറ്റിയാടി ചെറിയകുമ്പളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമ്പത്തിക രംഗത്ത് പലിശരഹിത മുന്നേറ്റമെന്ന ചരി്രതനിയോഗമാണ് സംഗമം നിര്‍വഹിക്കുതെന്ന് അധ്യക്ഷത വഹിച്ച സംഗമം ്രപസിഡന്റ് ടി.കെ. ഹുസൈന്‍ പറഞ്ഞു. സാമ്പത്തിക ്രപതിസന്ധി നേരിട്ടപ്പോള്‍ ഇസ്‌ലാമിക വിന്റോകള്‍തുടങ്ങിയാണ് കോര്‍പറേറ്റ് ബാങ്കുകള്‍ പിടിച്ചു നിന്നതെന്ന് മുഖ്യ്രപഭാഷണം നടത്തിയ പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള പ്രതിനിധി എം.കെ മുഹമ്മദലി പറഞ്ഞു. ഷെയര്‍ സര്‍ട്ടിഫിക്കറ്റ്,  എഫ്.ഡി സ്‌കീം, ജോയിന്റ് അക്കൗണ്ട് എന്നിവ മ്രന്തി ടി.പി രാമകൃഷ്ണന്‍ വിതരണം ചെയ്തു. ബിസിനസ്സ് ലോണ്‍ വിതരണം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷയും ഗ്രൂപ്പ് റിക്കറിംഗ് ഡെപ്പോസിറ്റ് നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണാനന്ദനും മഹിളാസംഗമം പ്രഖ്യാപനം ഗ്രാമപഞ്ചായത്ത്് വൈസ് പ്രസിഡന്റ് എന്‍.പി.വിജയനും നിര്‍വഹിച്ചു.
ബ്ലോക്ക് മെമ്പര്‍ സൈറാബാനു,വാര്‍ഡ് മെമ്പര്‍മാരായ എ.പി. ലീജ, കെ.കെ.രവി, എം.കെ ഫാത്തിമ, ബ്രാഞ്ച് കമ്മിറ്റി കണ്‍വീനര്‍  റസാഖ് പലേരി,കെ.കെ.അശോകന്‍, ച്രന്ദന്‍ മന്ദലക്കണ്ടി, മാനേജിംഗ് ഡയറക്ടര്‍ വി.കെ അശ്ഫാഖ് എന്നിവര്‍ സംസാരിച്ചു. സംഗമം ഡയറക്ടര്‍ കെ. ഷംസുദ്ദീന്‍, സുബൈര്‍ എം.എം, ബ്രാഞ്ച് മാനേജര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സ്വാഗത സംഗം ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല സല്‍മാന്‍ നന്ദി അര്‍പ്പിച്ചു

Related Articles