Current Date

Search
Close this search box.
Search
Close this search box.

പലിശരഹിത സഹകരണ സംവിധാനത്തിനുള്ള വര്‍ധിച്ച പിന്തുണ പ്രചോദനം നല്‍കുന്നു

കോഴിക്കോട്: പലിശരഹിത സഹകരണ സംവിധാനത്തിനുള്ള വര്‍ധിച്ച പിന്തുണ ഏറെ പ്രചോദനം നല്‍കുന്നുവെന്നും സഹകരണമേഖലയെ ഉര്‍ജ്ജസ്വലമാക്കാന്‍ സര്‍ക്കാര്‍  പ്രത്യേക ഊന്നല്‍ നല്‍കണമെന്നും സംഗമംമള്‍ട്ടി സ്റ്റേറ്റ്‌കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 2016-2017 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം അഭിപ്രായപ്പെട്ടു. മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന അഞ്ചാമത് വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് ടി.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഷികറിപ്പോര്‍ട്ട്, 2017-18 വര്‍ഷത്തെ ബജറ്റ്, 2016 – 2017 വര്‍ഷത്തെ വരവ്-ചെലവ് കണക്കുകള്‍ എന്നിവയുടെ അവതരണവും അവലോകനവും നടന്നു. വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എ.എം അബ്ദുല്‍ഖാദര്‍, റസാഖ് പാലേരി, വി.എം. മൊയ്തു, കെ.പി ത്വാഹ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ അജണ്ടകളില്‍ നടന്ന ചര്‍ച്ചകളില്‍ ഡയറക്ടര്‍ കെ ഷംസുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ വി.കെ അശ്ഫാഖ് തുടങ്ങിയവര്‍ മറുപടി നല്‍കി. വൈസ് പ്രസിഡന്റ് തുഫൈല്‍ അഹമദ് നന്ദി അര്‍പ്പിച്ചു.
ശേഷം നടന്ന സെഷനില്‍ റീട്ടേണിംങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ പുതിയ ഭരണസമിതി തെരെഞ്ഞെടുപ്പ് നടന്നു. ടി.കെ ഹുസ്സൈന്‍, ഡോ. മുഹമ്മദ് പാലത്ത്, പി.എ അബ്ദുല്‍ഹക്കീം, സഫിയ അലി, എ.എം അബ്ദുല്‍ഖാദര്‍, കെ. അക്ബര്‍ അലി, കെ.എ ജാഫര്‍, പി.സി. ബഷീര്‍, ഇ.വി അബ്ദുല്‍കരീം, ശാഹുല്‍ ഹമീദ്, എം. ജാഫറുല്ല, ടി.പി നസീര്‍ ഹുസൈന്‍, അബ്ദുല്‍ അസീസ് എം.എം, ഫാരിസ് ഒ.കെ, പി.പി. അബ്ദുറഹ്മാന്‍, എന്‍. അമാനുള്ള, ഡോ. എ. കച്ചി മൊയ്ദീന്‍, സി. തുഫൈല്‍ അഹമ്മദ്, അഹ്മദ് അലി, അബ്ദുളള ബാഷ തുടങ്ങിയവര്‍ പുതിയ ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

Related Articles