Current Date

Search
Close this search box.
Search
Close this search box.

പലയിടത്തും വിജയിച്ച ഗൂഢാലോചനകള്‍ തുര്‍ക്കിയില്‍ പരാജയപ്പെട്ടു: എര്‍ദോഗാന്‍

അങ്കാറ: ലോകത്തെ പല രാജ്യങ്ങളിലും വിജയിച്ച ഗൂഢാലോചനകള്‍ തുര്‍ക്കിയില്‍ പരാജയപ്പെട്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. അതിന്റെ കാരണം തുര്‍ക്കി ശക്തമായ രാഷ്ട്രവും പിന്‍പറ്റാവുന്ന മാതൃകയുമാണെന്നതാണെന്നും തുര്‍ക്കിയുടെ 94ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അങ്കാറയിലെ പ്രസിഡന്റ് കൊട്ടാരത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. തുര്‍ക്കിയെ കേവലം ആധുനിക രാഷ്ട്രമായി കരുതുന്നവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. എന്നാല്‍ അനുഭവ സമ്പത്തും പരിചയവുമുള്ള, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ശക്തിയുള്ള രാഷ്ട്രമാണത്. ഗോത്രവര്‍ഗ മനോഭാവമല്ല തുര്‍ക്കിയെ ഭരിക്കുന്നത്. മറിച്ച് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ രാഷ്ട്രങ്ങള്‍ക്ക് പിന്‍പറ്റാവുന്ന മാതൃകയായിരുന്നു അത്. എന്ന് അദ്ദേഹം പറഞ്ഞു.
1923 ഒക്ടോബര്‍ 23ന് ആയിരുന്നു മുസ്തഫ അത്താ തുര്‍ക് തുര്‍ക്കി റിപബ്ലികിന്റെ പ്രഖ്യാപനം നടത്തിയത്. 94ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ പരിപാടികള്‍ നടന്നിരുന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles