Current Date

Search
Close this search box.
Search
Close this search box.

പരാഗ്വേയും എംബസി ജറൂസലേമിലേക്ക് മാറ്റുന്നു

ജറൂസലേം: അമേരിക്കക്കു പിന്നാലെ ഇസ്രായേലിലെ എംബസി ജറൂസലേമിലേക്ക് മാറ്റുന്നത് മറ്റു രാജ്യങ്ങളും തുടരുന്നു. മെയ് അവസാനത്തോടെ പരാഗ്വേയും എംബസി ജറൂസലേമിലേക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പരാഗ്വേ വിദേശകാര്യ മന്ത്രാലയവും ഇസ്രായേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ യു.എസിനു പിന്നാലെ എംബസി ജറൂസലേമിലേക്ക് മാറ്റുന്ന അഞ്ചാമത്തെ രാജ്യമാകും പരാഗ്വേ. നേരത്തെ റൊമാനിയയും ഗ്വോട്ടമാലയും ഹോണ്ടുറസും എംബസി ജറൂസലേമിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നു.
2017 ഡിസംബര്‍ ആറിനാണ് യു.എസ് എംബസി തെല്‍അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഈ മാസം 14ന് യു.എസ് എംബസി ജറൂസലേമില്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

 

Related Articles