Current Date

Search
Close this search box.
Search
Close this search box.

പരസ്പര സഹകരണത്തിന്റെ നേട്ടം എല്ലാവര്‍ക്കുമാണ്: ഗള്‍ഫ് നാടുകളോട് എര്‍ദോഗാന്‍

ദോഹ: ഗള്‍ഫ് നാടുകളോട് തുര്‍ക്കിയുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ട തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ സഹകരണം ശക്തിപ്പെടുത്തിയാല്‍ അതിന്റെ നേട്ടം എല്ലാവര്‍ക്കുമാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം അല്‍ജസീറ ചാനല്‍ സംപ്രേഷണം ചെയ്ത ‘മുഖാബല’ (നേര്‍ക്കുനേര്‍) പ്രോഗ്രാമിന്റെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹമിത് പറഞ്ഞത്.
ഗള്‍ഫിനോട് നല്ല അടുപ്പമാണ് ഞങ്ങള്‍ക്കുള്ളത്. ജി.സി.സിയുമായി വളരെ നല്ല ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. കഴിഞ്ഞ യോഗത്തിന് (ഒക്ടോബറില്‍ റിയാദില്‍ ചേര്‍ന്ന തുര്‍ക്കി – ഗള്‍ഫ് മന്ത്രിമാരുടെ യോഗം) ശേഷം അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തറുമായുള്ള ഞങ്ങളുടെ ബന്ധം പോലെ സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് നാടുകളുമായുള്ള സഹകരണം ശക്തിപ്പെടുത്താനാവുമെന്ന പ്രത്യാശയാണ് ഞങ്ങള്‍ക്കുള്ളത്. ഗള്‍ഫ് നാടുകളുമായുള്ള ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. കാരണം ഞങ്ങളുടെ സഹോദര രാഷ്ട്രങ്ങളാണവ. പ്രതിരോധ വ്യവസായം, സാമ്പത്തിക, ഭഷ്യ മേഖലകളിലെല്ലാം സഹകരണത്തിന്റെ വലിയ സാധ്യതകളാണ് ഞങ്ങള്‍ക്ക് മുമ്പിലുള്ളത്. എന്നും അദ്ദേഹം പറഞ്ഞു. ദീനിനെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മറയായി സ്വീകരിച്ചിരിക്കുന്ന സമാന്തര ശക്തിയെ (ഗുലന്‍ പ്രസ്ഥാനത്തെ ഉദ്ദേശിച്ച്) കരുതിയിരിക്കണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈജിപ്തിലെ ഭരണകൂടത്തെയും ജനതയെയും രണ്ടായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും അവിടത്തെ ജനതയെ എല്ലാ അര്‍ഥത്തിലും പിന്തുണക്കുന്നുണ്ടെന്നും എര്‍ദോഗാന്‍ വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ അട്ടിമറി ഭരണകൂടത്തിന് എതിരാണെന്നും അതാണ് തങ്ങളുടെ അടിസ്ഥാന നയമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles