Current Date

Search
Close this search box.
Search
Close this search box.

പരസ്പര ശത്രുതയുടെ പേരില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ചിലവഴിക്കുന്നത് കോടികള്‍: ജാവേഷ് ഒഗ്‌ലു

അങ്കാറ: ചില ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ മറ്റു ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കെതിരിലുള്ള ശത്രുതാപരമായ നീക്കങ്ങള്‍ക്കായി ചിലവഴിക്കുന്നത് മില്ല്യണ്‍ കണക്കിന് ഡോളറുകളാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് ജാവേഷ് ഒഗ്‌ലു. ഖത്തറിനും മറ്റു ഇസ്‌ലാമിക രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയെ ചൂണ്ടിക്കാണിച്ച്‌കൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. മുസ്‌ലിം സമുദായത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇതിന്റെ ചെറിയൊരു ശതമാനം മതിയാകുമായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 25 മുതല്‍ക്ക് മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരില്‍ സൈന്യവും ബുദ്ധ തീവ്രവാദികളും നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനത്തിന്റെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ച്  അങ്കാറയില്‍ പാക്കിസ്താന്‍ പ്രധാന മന്ത്രിയോടൊപ്പം നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹമിക്കാര്യം സൂചിപ്പിച്ചത്. റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഇസ്‌ലാമിക ലോകം വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് പറയുക സാധ്യമല്ല. തുര്‍ക്കി ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുകയും റാഖൈന്‍ പ്രശ്‌നത്തില്‍ സുസ്ഥിരമായ പരിഹാരത്തിനും മ്യാന്മറിനകത്തും പുറത്തുമുള്ള റോഹിങ്ക്യകള്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും അകമഴിഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വംശഹത്യക്കിരയായവരുടെ കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടട്ടില്ല. അവസാനം നടന്ന കൂട്ടക്കുരുതിയില്‍ സെപ്റ്റംബര്‍ ഏഴ് വരെയുള്ള കണക്കനുസരിച്ച് 70354 പേര്‍ കൊല്ലപ്പെട്ടുകയും 60541 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റാഖൈനിലെ മനുഷ്യവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം ബംഗ്ലാദേശിലേക്ക് കുടിയേറിയവരുടെ കണക്ക് 370000 കടന്നുവെന്നാണ് യു.എന്‍ റെഫ്യൂജി ഹൈക്കമ്മീഷണറുടെ റിപ്പോര്‍ട്ട്.

Related Articles