Current Date

Search
Close this search box.
Search
Close this search box.

പതഞ്ജലി ഫേസ്‌വാഷ് ഉപയോഗിക്കാത്തതിന്റെ പേരില്‍ പോലും ദേശവിരുദ്ധനാക്കപ്പെടുന്നു: കനയ്യ

നാഗ്പൂര്‍: സമൂഹത്തിലെ പല വിഭാഗങ്ങളും ‘ഭീതിയുടെ അന്തരീക്ഷത്തില്‍’ ആണ് കഴിയുന്നതെന്നും പതഞ്ജലി ഫേസ്‌വാഷ് ഉപയോഗിക്കാത്തതിന്റെ പേരില്‍ പോലും ഒരാള്‍ ദേശവിരുദ്ധനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. അംബേദ്കര്‍ ജന്മദിനത്തില്‍ തന്റെ പുസ്തകത്തിന്റെ മറാത്തി പതിപ്പായ ‘ബിഹാര്‍ തെ തിഹാര്‍’ ന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കനയ്യ.
സമൂഹത്തിലോ ഓരോ അംഗത്തിലും എല്ലാവിധത്തിലുമുള്ള സ്വാതന്ത്ര്യം ലഭ്യമാവുന്ന രീതിയിലാണ് ബാബാസാഹെബ് അംബേദ്കര്‍ ഭരണഘടന ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന ഈ സ്വാതന്ത്ര്യം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ലഭ്യമാവുന്നില്ല. ദരിദ്രര്‍, ദലിതുകള്‍, സ്ത്രീകള്‍, ആദിവാസികള്‍, പിന്നോക്കവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി ബുദ്ധിജീവികള്‍ വരെയുള്ള സമൂഹത്തിലെ പല വിഭാഗങ്ങളും ഭീതിയിലാണ് ഇന്ന് കഴിയുന്നത്. എന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 68 വിദ്യാര്‍ഥികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയ കാര്യവും കനയ്യ സൂചിപ്പിച്ചു. ഫീസ് കുറക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ ദേശവിരുദ്ധനായി നിങ്ങള്‍ മുദ്രകുത്തപ്പെടുന്ന അവസ്ഥയാണ് നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യോഗ ഗുരു ബാബാ രാം ദേവിന്റെ ഉടമസ്ഥതയിലുള്ളതാണ് പതഞ്ജലി ഉല്‍പന്നങ്ങള്‍. രാജ്യസ്‌നേഹവും ദേശഭക്തിയും പറഞ്ഞ് വിപണി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന കമ്പനിയുടെ ടൂത്ത് പേസ്റ്റിന്റെ പുതിയ പരസ്യവാചകം തന്നെ ‘പതഞ്ജലി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കൂ, രാജ്യസ്‌നേഹികളാവൂ’ എന്നതാണ്.

Related Articles