Current Date

Search
Close this search box.
Search
Close this search box.

പട്ടിണിയും പേടിയുമില്ലാത്ത സമൂഹത്തിനായി പണിയെടുക്കുക: ശൈഖ് മുഹമ്മദ് കാരകുന്ന്

ശാന്തപുരം: പട്ടിണിയും പേടിയുമില്ലാത്ത സമൂഹത്തിന്റെ നിര്‍മിതിക്കായി പണിയെടുത്ത് ദൈവപ്രീതിയും സ്വര്‍ഗവും നേടിയെടുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായി ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റി ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുതിയ ജനതയുടെ നിര്‍മിതിക്കായി പ്രവാചകന്‍ ഇബ്‌റാഹീമും പത്‌നി ഹാജറയും അനുഭവിച്ച അസാധാരണമായ ത്യാഗത്തിന്റെ ഓര്‍മകളാണ് ഹജ്ജ് നല്‍കുന്നത്. അവരുടെ ജീവിതത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സേവനത്തിനും ത്യാഗത്തിനും നാം സന്നദ്ധമാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഹജ്ജ്, ഉംറ എന്ത്, എങ്ങിനെ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പഠനക്ലാസ്സ് നടത്തി. ഹജ്ജും ഉംറയുമായ ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ശാന്തപുരം അല്‍ജാമിഅ അസിസ്റ്റന്റ് മുദീര്‍ ഇല്‍യാസ് മൗലവി വിശദീകരണം നല്‍കി. സി.എച്ച്. ബഷീര്‍, സലീം മമ്പാട് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഹബീബ് ജഹാന്‍ സ്വാഗതവും വി.പി. മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു. ബാസില്‍ റഹ്മാന്‍ ഖുര്‍ആന്‍ പാരായണം നടത്തി.

Related Articles