Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറിന്റെ നയങ്ങളാണ് ഭീകരത വ്യാപിപ്പിച്ചത്: ബശ്ശാറുല്‍ അസദ്

ദമസ്‌കസ്: ‘ഭീകരസംഘങ്ങളെ’ പിന്തുണച്ചു കൊണ്ടുള്ള പാശ്ചാത്യ ഭരണകൂടങ്ങളുടെ നയങ്ങളാണ് യൂറോപില്‍ ഭീകരതയുടെ വ്യാപനത്തിന് വഴിവെച്ചതെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘത്തോട് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സന്ദര്‍ശനം നടക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ വിദേശകാര്യ വൈസ് ചെയര്‍മാന്‍ ജാവിയര്‍ കോസോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ സ്വീകരിച്ചു കൊണ്ട് സംസാരിക്കവെയാണ് അസദ് ഇക്കാര്യം പറഞ്ഞത്.
യൂറോപ് അഭിമുഖീകരിക്കുന്ന ഭീകരതയുടെയും കുടിയേറ്റ പ്രശ്‌നങ്ങളുടെയും കാരണം ചില പാശ്ചാത്യ നേതാക്കളുടെ നയങ്ങളാണ്, പ്രത്യേകിച്ചും സിറിയയിലെ ഭീകരസംഘങ്ങള്‍ക്ക് നല്‍കിയ പിന്തുണയുടെ കാര്യത്തിലത് വ്യക്തമാണെന്നും അസദ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ ചില രാഷ്ട്രങ്ങളുടെ നയനിലപാടുകളെ ശരിപ്പെടുത്തുന്നതില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിറിയയുടെ പരമാധികാരം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധികല്‍ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി. സിറിയയുടെ ഭാവി തീരുമാനിക്കേണ്ടത് അവിടത്തെ ജനതയാണെന്നും അവര്‍ പറഞ്ഞു.

Related Articles