Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറിനും റഷ്യക്കും ഇടയിലെ സംഘട്ടനമാണ് സിറിയന്‍ പ്രതിസന്ധി: ബശ്ശാറുല്‍ അസദ്

ദമസ്‌കസ്: പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും റഷ്യക്കും ഇടയിലെ സംഘട്ടനമാണ് സിറിയന്‍ പ്രതിസന്ധിയെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. വിമതരില്‍ നിന്നും അലപ്പോ നഗരം വീണ്ടെടുക്കാന്‍ സാധിച്ചത് സിറിയന്‍ സൈന്യത്തെ സംബന്ധിച്ചടത്തോളം ‘ഭീകരരെ’ പരാജയപ്പെടുത്തി തുര്‍ക്കിയിലേക്ക് തുരത്തുന്നതിലെ നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. ‘കോംസോമോല്‍സ്‌കായ’ റഷ്യന്‍ പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അസദ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
സിറിയയില്‍ തുര്‍ക്കി നടത്തുന്ന പ്രവര്‍ത്തനങ്ങളെ യുദ്ധമെന്ന് വിശേഷിപ്പിച്ച അസദ് അവ അന്താരാഷ്ട്ര നിയമത്തിന് നിരക്കാത്തതാണെന്നും പറഞ്ഞു. അലപ്പോ നഗരത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ആഗസ്റ്റ് 24-ന് തുര്‍ക്കി സൈന്യത്തിന്റെ പിന്തുണയോടെ ഫ്രീന്‍ സിറിയന്‍ ആര്‍മി ആരംഭിച്ച ‘യൂഫ്രട്ടീസ് ഷീല്‍ഡ്’ ഓപറേഷനാണ് അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്.
റഷ്യയും തുര്‍ക്കിയും തമ്മില്‍ അടുക്കുന്നത് സിറിയന്‍ പ്രതിസന്ധിയോടുള്ള തുര്‍ക്കിയുടെ സമീപനം മാറ്റിയേക്കുമെന്നും അസദ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക ഇടപെടല്‍ കൊണ്ട് ‘ഭീകരര്‍ക്ക്’ അവര്‍ പിടിച്ചെടുത്തിരുന്ന പ്രദേശങ്ങള്‍ നഷ്ടമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൂന്നാഴ്ച്ച മുമ്പ് റഷ്യ-അമേരിക്ക വെടിനിര്‍ത്തല്‍ ഉടമ്പടി പരാജയപ്പെട്ടത് മുതല്‍ അലപ്പോയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ആക്രമണമാണ് റഷ്യ നടത്തി കൊണ്ടിരിക്കുന്ന.് സിറിയന്‍ സൈന്യത്തിന് പ്രദേശം വീണ്ടെടുത്ത് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് റഷ്യയുടെ ആക്രമണങ്ങള്‍. അതിനായി അതി മാരകമായ ആയുധങ്ങളുപയോഗിച്ച് സിവിലിയന്‍ കേന്ദ്രങ്ങളിലടക്കം ശക്തമായ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Related Articles