Current Date

Search
Close this search box.
Search
Close this search box.

പക്ഷപാതപരമായ നിലപാടെടുക്കാന്‍ പോലിസിനെ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പോലിസ് മുസ്‌ലിം ന്യൂനപക്ഷത്തോട് പക്ഷപാതപരമായി നിലപാട് സ്വീകരിച്ചാല്‍ ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറവൂരില്‍ വിസ്ഡം ഗ്ലോബല്‍ മുജാഹിദ്  പ്രവര്‍ത്തകരോട് പോലിസ് പക്ഷപാതപരമായി പെരുമാറിയ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പറവൂരില്‍ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കും. ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നത്  സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ല. മെഡിക്കല്‍ പ്രവേശനത്തിന് മതനേതാക്കളുടെ ശിപാര്‍ശ വേണമെന്ന ഉത്തരവ് പുനസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ  അപ്പീല്‍ പോകും. സംഘ് പരിവാര്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഖലാ സെക്രട്ടറി എം മെഹബൂബും ജമാഅത്ത് അമീറിന്റെ കൂടെയുണ്ടായിരുന്നു.

Related Articles