Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സുരക്ഷക്ക് കാലിഫോര്‍ണിയയില്‍ പുതിയ നിയമം

സാന്‍ഫ്രാന്‍സിസ്‌കോ:  കാലിഫോര്‍ണിയയില്‍ ന്യൂനപക്ഷവിദ്യാര്‍ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പുതിയ നിയമം പാസാക്കി. അമേരികന്‍ സിഖുകാര്‍, പശ്ചിമേഷ്യകാര്‍, മുസ്‌ലിംകള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കെതിരായ ഉപദ്രവങ്ങളും വിവേചനങ്ങളും രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം പാസാക്കിയത്. ‘ദി സേഫ് പ്ലേസ് ടു ലേണ്‍ ആക്ട്’ എന്നറിയപ്പെടുന്ന പുതിയ നിയമത്തില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഒപ്പുവെച്ചു.
പുതിയ നിയമത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രതിനിധികള്‍ സ്വാഗതം ചെയ്തു. ഈ നിയമം കാലിഫോര്‍ണിയ സംബന്ധിച്ചെടുത്തോളം ഒരു നാഴികകല്ലാണെന്നും ഇത് ക്ലാസ്മുറികളിലെ ഉപദ്രവങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും തടയിടുമെന്നും സിഖ് കൂട്ടായ്മ കമ്യൂണിറ്റി ഡെവലപ്മെന്റ് മാനേജര്‍ ഹര്‍ജിത് കൗര്‍ പറഞ്ഞു. പുതിയ നിയമപ്രകാരം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഭയം കൂടാതെയും പരസ്യമായും അവരുടെ വിശ്വാസങ്ങള്‍ കൊണ്ടുനടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തലപ്പാവ് ധരിക്കുന്ന ഭൂരിപക്ഷം സിഖ് വിദ്യാര്‍ഥികളും അമേരിക്കയില്‍  ഉപദ്രവങ്ങള്‍ നേരിടുന്നതായി സിഖ് കൂട്ടായ്മ വ്യക്തമാക്കി. പുതിയ നിയമ പ്രകാരം ക്ലാസ് മുറികളിലെ ഉപദ്രവങ്ങളും ഭീഷണികളും തിരിച്ചറിയനും തടയാനും പരിഹരിക്കാനും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാലയ ഭരണസമിതിക്കും അധികാരം നല്‍കുന്നു. സിഖ് കൂട്ടായ്മ, സിഖ് അമേരികന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ട്, കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് തുടങ്ങിയ നിരവധി ന്യൂനപക്ഷ സംഘടനകളുടെ സഹകത്തോടെയാണ് നിയമത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയത്.

Related Articles