Current Date

Search
Close this search box.
Search
Close this search box.

നോട്ട് പിന്‍വലിക്കല്‍; സോളിഡാരിറ്റി ജനകീയ സംവാദങ്ങള്‍ സംഘടിപ്പിക്കും

കോഴിക്കോട്: ‘നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണം തടയാനോ? രാഷ്ട്രീയ ഗിമ്മിക്കോ?’എന്ന തലക്കെട്ടില്‍ സംസ്ഥാനത്തെ 50 കേന്ദ്രങ്ങളില്‍ ജനകീയ സംവാദ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്ദര്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും. സ്വദേശവിദേശ കോര്‍പ്പറേറ്റുകളുടെ സ്വന്തക്കാരനായ മോദിക്ക് കള്ളപ്പണം തടയുന്നതില്‍ താല്‍പര്യമില്ല. വിജയമല്യ ഉള്‍പ്പെടെയുള്ള അറുപതിലേറെ അതിസമ്പന്നരുടെ കോടിക്കണക്കിന് കുടിശ്ശിക എഴുതിതള്ളുന്നതില്‍ കേന്ദ്രസര്‍ക്കാറിന് പ്രയാസമൊന്നുമില്ല. ദേശീയ താല്‍പര്യം എന്ന ഒറ്റ വാചകത്തിലൂടെ ഏതു ഭ്രാന്തന്‍ നയങ്ങളും നടപ്പിലാക്കാം എന്ന അവസ്ഥയാണ് സംഘ്പരിവാര്‍ രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അതിനുമുന്നില്‍ നിശബ്ദത പാലിക്കുന്നത് ഫലത്തില്‍ സംഘ്പരിവാറിന്റെ വിജയമാണ്. അദ്ദേഹം പറഞ്ഞു.

Related Articles