Current Date

Search
Close this search box.
Search
Close this search box.

നോട്ട് പിന്‍വലിക്കല്‍; ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു

മനാമ: ‘നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണം തടയാനോ, രാഷ്ട്രീയ ഗിമ്മിക്കോ? എന്ന തലക്കെട്ടില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ മനാമ ഏരിയ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് മാത്രം കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. ഹവാല ഇടപാടുകളും കള്ളപ്പണവും തടയുന്നതിന് സര്‍ക്കാരിന് കൃത്യമായ അജണ്ടകള്‍ ഉണ്ടാകേണ്ടതുണ്ട്. പാവപ്പെട്ട ജനങ്ങളെ പൊരിവെയിലത്തു നിര്‍ത്തി പീഡിപ്പിച്ചല്ല കള്ളപ്പണത്തോടു ഏറ്റുമുട്ടേണ്ടതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. പരിപാടിയില്‍ അംബേദ്കര്‍ ഇന്നോവേറ്റിവ് മൂവ്‌മെന്റ് പ്രതിനിധി രാജേഷ്, നവകേരള പ്രതിനിധി ബിജു മലയില്‍ ,നിസാര്‍ കൊല്ലം, കെ ആര്‍ നായര്‍ (ആപ് ) പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി എം. അബ്ദുള്‍ഖാദര്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, ഫ്രന്റ്‌സ് എക്‌സിക്ക്യൂട്ടീവ് അംഗങ്ങളായ ഖാലിദ് ചോലയില്‍ ഇ.കെ സലിം, ഫൈസല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഖലീലുറഹ്മാന്‍ മോഡറേറ്റര്‍ ആയിരുന്ന പരിപാടിയില്‍ സിറാജ് പള്ളിക്കര വിഷയാവതരണം നടത്തുകയും മനാമ ഏരിയ ഓര്‍ഗനൈസര്‍ എം ബദ്‌റുദ്ദീന്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു.

പ്രവാചകര്യ സന്തുലിതമാണ്’ കാമ്പയിന്‍ ഉദ്ഘാടനം
‘പ്രവാചകചര്യ സന്തുലിതമാണ്’ എന്ന തലക്കെട്ടില്‍ സന്തുലിതമായ ജീവിത കാഴ്ച്ചപ്പാട് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനുദ്ദേശിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കാമ്പയിന്‍ പ്രഖ്യാപന സമ്മേളനം നാളെ (വ്യാഴം) നടക്കുമെന്ന് കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ സി.എം മുഹമ്മദലി അറിയിച്ചു. 2016 നവംബര്‍ 24 മുതല്‍ 2017 ജനുവരി 13 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ സന്ദേശം ജനങ്ങളിലത്തെിക്കുന്നതിന് വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. നാളെ വൈകിട്ട് എട്ട് മണിക്ക് മുഹറഖ് അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് ഫ്രന്റ്‌സ് ബഹ്‌റൈന്‍ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698, 33200602, 39748867 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles